തുറമുഖത്തിലെ ഉമ്മയാവാൻ പത്ത് കിലോ ഭാരം കൂട്ടി; നാല് വർഷത്തിനു ശേഷം പൂർണിമ തിരിച്ചെത്തി.!! അഭിനന്ദനവുമായി ഇന്ദ്രജിത് | Indrajith Sukumaran post about Poornima indrajith new movie Thuramukham latest malayalam news

Indrajith Sukumaran post about Poornima indrajith new movie Thuramukham latest malayalam news : മലയാള ചലച്ചിത്ര അഭിനേതാവ്, ഫാഷൻ ഡിസൈനർ എന്നിങ്ങനെ നിരവധി തലങ്ങളിൽ തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ് പൂർണിമ ഇന്ദ്രജിത്ത്. നടൻ ഇന്ദ്രജിത്തിന്റെ ഭാര്യ കൂടിയാണ് താരം. മുൻ കാലത്ത് സിനിമ മേഖലയിൽ സജീവമായിരുന്നു താരം എന്നാൽ വിവാഹശേഷം തന്റെ കുടുംബത്തിനുവേണ്ടി ജീവിക്കുകയായിരുന്നു പൂർണിമ. ഇതിനിടയിൽ

ചില ചിത്രങ്ങളിൽ വേഷമിടുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ഇതാ തുറമുഖം എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുൻപിലേക്ക് വീണ്ടും എത്തിയിരിക്കുകയാണ് പൂർണിമ ഇന്ദ്രജിത്ത്. ശക്തമായ ഒരു കഥാപാത്രത്തെയാണ് സിനിമയിൽ താരം അഭിനയിച്ചിരിക്കുന്നത്. കേന്ദ്ര കഥാപാത്രങ്ങൾ ആയാൽ ജോജുവിന്റെയും ഭാര്യയും നിവിൻ പോളിയുടെ ഉമ്മയുമായാണ് താരം വേഷം ഇട്ടിരിക്കുന്നത്. ഈ സിനിമയിൽ താരത്തിന്റെ അഭിനയം എത്ര പ്രശംസിച്ചാലും

മതിയാകാത്ത തരത്തിലുള്ളതാണ്. പുതിയ സിനിമയിൽ തന്നെ ഇന്ദ്രജിത്തും ഒരു വേഷം ചെയ്യുന്നുണ്ട്. ഇരുവരും ദീർഘകാലത്തിനുശേഷം ഒന്നിച്ച് അഭിനയിക്കുന്ന ഒരു ചിത്രം കൂടിയാണ് തുറമുഖം. പൂർണിമ ആദ്യമായി അഭിനയിച്ച ചിത്രമാണ് വർണ്ണക്കാഴ്ചകൾ. അവിടെനിന്നും ഈ സിനിമയിലേക്കുള്ള ദൂരം വളരെ കൂടുതലായിരുന്നു. കഥാപാത്രത്തിന്റെ ശക്തി ഒട്ടും തന്നെ ചോർന്നുപോകാതെ അവതരിപ്പിക്കാൻ പൂർണിമയ്ക്ക് ഈ സിനിമയിൽ സാധിച്ചു. ഇപ്പോഴിതാ

ഇന്ദ്രജിത്ത് തന്റെ പേജിലൂടെ പൂർണിമയുടെ ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. സിനിമയിലെ കഥാപാത്രത്തിന്റെ ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. തുറമുഖം എന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാജീവ് രവിയാണ്. നിരവധി കാരണങ്ങൾ കൊണ്ട് റിലീസ് ആവാൻ വൈകിയ ഒരു ചിത്രം കൂടിയാണ് ഇത്. എന്നാൽ റിലീസ് ആയപ്പോൾ വിചാരിച്ചതിനേക്കാൾ ഒരുപടി മുകളിലാണ് സിനിമയോടുള്ള ആളുകളുടെ പ്രതികരണം. ഇന്ദ്രജിത്ത് പൂർണിമയുടെ ചിത്രങ്ങൾ പങ്കുവെച്ചതിനു താഴെയായി ഇങ്ങനെ കുറിച്ചിരിക്കുന്നു ” when she deliver her career best performance and you get to be part of the same movie”
Proud of you! ഉമ്മ