രാവിലെ ഇഡലി ബാക്കി വന്നാൽ ഇനി ഇങ്ങനെ ചെയ്തു നോക്കൂ.. കറി ഉണ്ടാക്കി സമയം കളയേണ്ട ആവശ്യമില്ല | Idli Upuma recipe

Idli Upuma recipe malayalam :ഇഡലിയാണ് തയ്യാറാക്കുന്നതെങ്കിൽ അതിനു എന്തായാലും കറി വേണം? അങ്ങനെ ഒരു കറിയുടെ ആവശ്യമില്ലാതെ തന്നെ വളരെ രുചികരമായി കഴിക്കണമെങ്കിൽ, ഇനി വൈകുന്നേരം ചായയ്ക്കും അല്ലെങ്കിൽ കുറച്ചു ബാക്കി വന്നാൽ നമ്മൾ എന്ത് ചെയ്യും ഇങ്ങനെയുള്ള പല ചോദ്യങ്ങൾക്കുള്ള ഒരു ഉത്തരമാണ് ഇന്നത്തെ ഈ ഒരു വീഡിയോ. ഇഡ്‌ലി തയ്യാറാക്കി കുറച്ച് ബാക്കി വന്നാലോ അല്ലെങ്കിൽ കറി ഉണ്ടാക്കാൻ മടി ആയാലോ എന്ത് ചെയ്യണം എന്ന്

വെച്ചാൽ ആദ്യം കുറച്ച് വെള്ളത്തിലേക്ക് ഇഡ്ഡലി ഒരു ഒരു മിനിറ്റ് വയ്ക്കുക. ഒരു മിനിറ്റ് കൊണ്ട് ഇത് വേഗം കുതിർന്നിട്ടുണ്ടാവും കുതിർന്നു കഴിഞ്ഞാൽ ഉടൻതന്നെ ഇത് കൈകൊണ്ട് ഒന്ന് പൊടിച്ചെടുത്ത് മറ്റൊരു പാത്രത്തിലേക്ക് വയ്ക്കുക. ശേഷം ഒരു ചീനച്ചട്ടി ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് അതിലേക്ക് കടുക് പൊട്ടിച്ച് ചുവന്ന മുളകും കറിവേപ്പിലയും സവാളയും പച്ചമുളകും ചേർത്തുകൊടുത്തു കൂടെ ഇഞ്ചി ചേർത്തുകൊടുത്തത് നന്നായിട്ട് മൂപ്പിച്ച്

എടുത്തതിനുശേഷം അതിലേക്ക് തേങ്ങയും ചേർത്ത് വീണ്ടും നന്നായി മൂപ്പിച്ചെടുക്കുക.ഇത്രയും ആയിക്കഴിഞ്ഞാൽ അതിലേക്ക് കുറച്ച് ഉപ്പും കൂടി ചേർത്ത് കൊടുത്തതിനു ശേഷം അതിലേക്ക് പൊടിച്ചു വച്ചിട്ടുള്ള ഇഡ്‌ലി ചേർത്തു കൊടുക്കാം. എല്ലാം നന്നായിട്ടു മിക്സ് ചെയ്തു യോജിപ്പിച്ച് കഴിഞ്ഞ് കുറച്ചു കഴിയുമ്പോൾ ഇത് പാകത്തിന് എല്ലാ ചേരുവകളും മിക്സ് ആയിട്ടുണ്ടാവും ഇത്രയും ആയിക്കഴിഞ്ഞാൽ നമുക്ക് കഴിക്കാവുന്നതാണ്.മറ്റു കറി ഒന്നുമില്ലാതെ വളരെ രുചികരമായ

ഇഡലി നമുക്ക് തയ്യാറാക്കിയെടുക്കാം വളരെ രുചികരം മാത്രമല്ല ഹെൽത്തിയുമാണ് ഈയൊരു ഇഡ്ഡലി അത് മാത്രമല്ല മറ്റു കറികളുടെ ഒന്നും ആവശ്യമില്ല രാവിലെ ബ്രേക്ക്ഫാസ്റ്റ് ആയിരുന്നാലും വൈകിട്ട് ഒരു നാലുമണിക്ക് ചായയുടെ കൂടെ ആയിരുന്നാലും രാത്രിയായിരുന്നാലും കഴിക്കാൻ വളരെ രുചികരമാണ് ഈ ഒരു ഇഡ്ഡലി ഉപ്പുമാവ്.ഇത് തയ്യാറാക്കുന്നതിനായിട്ട് അധികം സമയവും എടുക്കുന്നില്ല എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും ഒരു വിഭവം. എല്ലാവർക്കും ഇഷ്ടപ്പെടുകയും ചെയ്യും അതുകൊണ്ട് തന്നെ സ്വാദ് കൂടുകയും ചെയ്യും.തയ്യാറാക്കുന്ന വിധം വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്… video credit :NEETHA’S TASTELAND