ഹൈലി റൊമാന്റിക്.!! വിവാഹ വിശേഷം പങ്കുവച്ച് ശ്യാമാമ്പരത്തിലെ ഹരിത ജി നായർ; വരൻ ആരാണെന്ന് കണ്ടോ ? Haritha.G Nair save the date video

സീരിയൽ താരം ഹരിത ജി നായരും, സിനിമാ മേഖലയിൽ എഡിറ്ററായ വിനായകും തമ്മിലുളള വിവാഹം നിശ്ചയം കഴിഞ്ഞിട്ട് ഒരു വർഷം പിന്നിടുമ്പോൾ സന്തോഷ വാർത്തയുമായാണ് താരങ്ങൾ എത്തിയിരിക്കുന്നത്. കല്യാണത്തിന് വെറും രണ്ടു ദിവസം മാത്രമാണ് ഉള്ളതെന്നാണ് ഹരിത അറിയിച്ചിരിക്കുന്നത്.

നവംബർ 9 ന് ഞാനും വിനായകും വിവാഹിതരാകാൻ പോകുന്നുവെന്ന വാർത്തയാണ് താരം പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ജൂണിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. കസ്തൂരിമാൻ എന്ന സീരിയലിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് ഹരിത. കസ്തൂരിമാനിലെ ശ്രീക്കുട്ടിയെ മലയാളി പ്രേക്ഷകർക്ക് സുപരിചിതമാണെങ്കിലും, തിങ്കൾ കലമാനിലെ താരത്തിൻ്റെ കഥാപാത്രം പ്രേക്ഷക പ്രീതി പിടിച്ചുപറ്റി. സീ

കേരളത്തിലെ ശ്യാമാംബരം സീരിയലിലും താരം മികച്ച അഭിനയമികവ് തന്നെയാണ് കാഴ്ചവയ്ക്കുന്നത്. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന വിനായക് മോഹൻലാലിൻ്റെ ഹിറ്റ് സിനിമകളായ 12 ത്ത് മാൻ, ദൃശ്യം തുടങ്ങിയവയിലൊക്കെ പ്രവർത്തിച്ചിരുന്നു. പുറത്തിറങ്ങാനിരിക്കുന്ന റാം എന്ന ചിത്രത്തിൻ്റെയും എഡിറ്റർ വിനായകാ ണ്. കൂടാതെ ആസിഫലിയുടെ കൂമൻ എന്ന ചിത്രവും വിനായകൻ്റെതാണ്. ഇരുവരുടെയും ലൗ

മാര്യേജാണോ എന്ന് പ്രേക്ഷകർ നിശ്ചയ സമയത്ത് തന്നെ ചോദിച്ചതാണ്. ചെറുപ്പം മുതലേ അറിയാമായിരുന്നെങ്കിലും പ്രണയമൊന്നും ഉണ്ടായില്ലെന്നും, നല്ല സുഹൃത്തുക്കളായ നമ്മൾ പിന്നീട് വിവാഹിതരാവാം എന്ന കാര്യത്തിലേക്ക് ആലോചിക്കുകയായിരുന്നുവെന്ന് ഇരുവരും പറഞ്ഞിരുന്നു. നഴ്സായിരുന്ന ഹരിത അഭിനയത്തോടുള്ള താൽപര്യം കാരണം സീരിയലിലേക്ക് വരികയായിരുന്നു. എന്നാൽ ചെറുപ്പം മുതലേ സിനിമാ മേഖലയിൽ പ്രവർത്തിക്കാൻ താൽപര്യമുണ്ടായിരുന്ന വിനായക് എഡിറ്റിംങ്ങുമായി ബന്ധപ്പെട്ട കോഴ്സ് പഠിച്ചതിനു ശേഷമാണ് ഇൻഡസ്ട്രിയിലേക്ക് വരുന്നത്.