ഇത് സ്വപ്ന സാക്ഷാത്കാരം.!! കേരളതനിമയിൽ രാജകീയ പ്രൗഢിയിൽ കോടികൾ മുടക്കി പണികഴിച്ച ഹരീഷ് കണാരന്റെ വീട് കണ്ടോ ? | Hareesh Kanaran new home video latest entertainment malayalam news

Hareesh Kanaran new home video latest entertainment malayalam news : നിരവധി മലയാള സിനിമകളിലൂടെയും കോമഡി രംഗങ്ങളിലൂടെയും പ്രേക്ഷകന്റെ മനസ്സിൽ ഇടം നേടിയ താരമാണ് ഹരീഷ് കണാരൻ. മിമിക്രി കലാരംഗത്തും ഇദ്ദേഹം സജീവ സാന്നിധ്യമാണ്. കാലിക്കറ്റ് ഫ്രണ്ട്സ് എന്ന മിമിക്രി ഗ്രൂപ്പിലൂടെയാണ് ഇദ്ദേഹം മലയാള സിനിമ ലോകത്തേക്ക് കടന്നുവരുന്നത്. ഇന്ന് മലയാള സിനിമയിലെ ഒഴിച്ചുകൂടാൻ ആവാത്ത ഹാസ്യ നടന്മാരിൽ പ്രധാനിയാണ് ഹരീഷ് കണാരൻ. 2014 പുറത്തിറങ്ങിയ ഉത്സാഹ കമ്മിറ്റിയാണ്

ഹരീഷ് കണാരന്റെ കരിയറിലെ ആദ്യചിത്രം. മോഹൻലാൽ മമ്മൂട്ടി തുടങ്ങിയ മുൻനിര നായകന്മാരുടെ എല്ലാം കൂടെ ഹരീഷ് കണാരൻ അഭിനയിച്ചിട്ടുണ്ട്. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത കോമഡി റിയാലിറ്റി ഷോ ആയ കോമഡി ഫെസ്റ്റിവലിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട ജാലിയൻ കണാരൻ എന്ന സ്റ്റോക്ക് കഥാപാത്രത്തിലൂടെ ആണ് അദ്ദേഹം ഏറെ ജനശ്രദ്ധ നേടുന്നത്. ഉത്സാഹ കമ്മിറ്റി എന്ന ചിത്രത്തിൽ കൂടാതെ, സപ്തമ ശ്രീ തസ്കര, നീന, ഒരു സെക്കൻഡ് ക്ലാസ് യാത്ര,

മരുഭൂമിയിലെ ആന, അച്ഛാദിൻ, കുഞ്ഞിരാമായണം, ഡാർവിന്റെ പരിണാമം, സോൾട്ട് മാംഗോ ട്രീ, ടു കൺട്രീസ്, കിംഗ് ലയർ, ഗോദ, ഇട്ടിമാണി, ഗാനഗന്ധർവ്വൻ, സൂഫിയും സുജാതയും, എന്നിവയെല്ലാം താരം അഭിനയിച്ച ചില മലയാള ചലച്ചിത്രങ്ങളാണ്. ഇപ്പോഴിതാ താരം തന്റെ ഔദ്യോഗിക പേജിലൂടെ പങ്കുവെച്ച ഒരു വീഡിയോയാണ് ജനശ്രദ്ധ നേരുന്നത്. അദ്ദേഹം കോഴിക്കോട് പെരുമണ്ണ സ്വദേശിയാണ്. ഇപ്പോൾ കോഴിക്കോട് തന്നെ തന്റെ പുതിയ വീട് സ്വന്തമാക്കിയിരിക്കുകയാണ് താരം.

വീട് എന്ന ക്യാപ്ഷനോടെയാണ് വീടിന്റെ ദൃശ്യങ്ങൾ താരം പങ്കുവെച്ചിരിക്കുന്നത്. കേരളീയ സ്റ്റൈലിൽ പഴയ തറവാടുകളെ ഓർമിപ്പിക്കുന്ന ഡിസൈനോടുകൂടിയാണ് വീട് നിർമ്മിച്ചിരിക്കുന്നത്. നിരവധി ആളുകളാണ് താരത്തിന്റെ പോസ്റ്റിനു താഴെ ആശംസകൾ രേഖപ്പെടുത്തുന്നത്. വീട് സൂപ്പർ ആണെന്ന് തങ്ങളുടെ എല്ലാവരുടെയും ആശംസകളും പ്രാർത്ഥനകളും കൂടെയുണ്ടാകും എന്നും ആരാധകർ പറയുന്നു. സിനിമാലോകത്തും മിമിക്രി രംഗത്തും മാത്രമല്ല സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് ഹരീഷ് കണാരൻ. താരൻ പങ്കുവയ്ക്കുന്ന ഓരോ ചിത്രങ്ങളും വീഡിയോകളും വളരെ പെട്ടെന്നാണ് പ്രേക്ഷകശ്രദ്ധ നേടാറുള്ളത്.