ചേച്ചിമാർക്ക് മുന്നേ അനിയത്തിയുടെ വിവാഹമോ ? വരൻ മിസ്സിങ്ങാണ്.. അവനെ കണ്ടുപിടിക്കാൻ എന്നെ സഹായിക്കാമോ ? വൈറലായി കൃഷ്ണൻകുമാറിന്റെ ഇളയ മകളുടെ പോസ്റ്റ് | Hansika Krishna wedding look viral

Hansika Krishna wedding look viral: നടൻ കൃഷ്ണകുമാറിന്റെ നാലു മക്കളും പ്രേക്ഷകർക്ക് വളരെ സുപരിചിതരാണ്. നാലുപേരും സോഷ്യൽ മീഡിയയിൽ വളരെയധികം ആക്റ്റീവ് ആണ് എന്നത് തന്നെയാണ് ഇതിനുള്ള കാരണം. ഭാര്യ സിന്ധു കൃഷ്‌ക്കും യൂട്യൂബ് ചാനൽ ഉണ്ട്. മോഡലിംഗ് മേഖലയിലും അഭിനയരംഗത്തും എല്ലാം സജീവമാണ് കൃഷ്ണകുമാറിന്റെ നാലു മക്കളും.

ഇവർ പങ്കുവയ്ക്കുന്ന വീഡിയോകൾക്കും ചിത്രങ്ങൾക്കും ആരാധകർ ഏറെയാണ്. അഹാന കൃഷ്ണയും, ഇഷാനി കൃഷ്ണയും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഞാൻ സ്റ്റീവ് ലോപ്പസ്, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ലൂക്ക എന്നീ ചിത്രങ്ങളാണ് ആഹാനയെ പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കി മാറ്റിയത്. കൃഷ്ണകുമാറിന്റെ ഏറ്റവും മൂത്തമകളാണ് അഹാന. എന്നാൽ ദിയ കൃഷ്ണ ആകട്ടെ യൂട്യൂബിലും റിൽസിനുമാണ് സജീവം. ഇളയ മകൾ

ഹൻസികയ്ക്കും യൂട്യൂബ് ചാനൽ ഉണ്ട്.ഹൻസികക്കാണെങ്കിൽ പ്രിയം ഡാൻസ് ആണ്. ഏറ്റവും ചെറിയ മകളാണ് ഹൻസിക. നിലവിൽ ഹൻസികയുടെ ഇൻസ്റ്റഗ്രാമിൽ ഉള്ള ഫോളോവേഴ്സ് 1.2 മില്യൺ ആണ്. ഇപ്പോഴിതാ താരം പങ്കു വച്ചിരിക്കുന്ന ചില ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ഒരു വധുവിനെ പോലെ ഒരുങ്ങി താരം നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ഇവ. കയ്യിൽ ബൊക്കയും മനോഹരമായ

വസ്ത്രങ്ങളും ആഭരണങ്ങളും ഹൻസിക അണിഞ്ഞിരിക്കുന്നു.വെള്ള നിറത്തിലുള്ള വസ്ത്രത്തിൽ നിറയെ പൂവുകളിഞ്ഞ ഡിസൈൻ ആണ് സാരിക്കുള്ളത്. വളരെ ഭംഗിയുള്ള മേക്കപ്പ് ആണ് ചെയ്തിരിക്കുന്നത്. പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങൾക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. വരൻ എവിടെയാണ്, എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകൾ. കമന്റിനുള്ള മറുപടിയും ഹൻസിക തന്നെ നൽകിയിട്ടുണ്ട്.