ഇത്തവണയും മുടങ്ങാതെ അമ്മക്ക് പൊങ്കാലയിട്ട് പ്രേക്ഷകരുടെ പ്രിയതാരം ഗൗരി കൃഷ്ണ.!! പുതിയ വീട്ടിലെ പുതിയ വിശേഷം വൈറൽ | Gowri Krishnan Ponkala at new home video

Gowri Krishnan Ponkala at new home video: പൗർണമി തിങ്കൾ എന്ന മലയാള ടെലിവിഷൻ പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ വ്യക്തിയാണ് ഗൗരി കൃഷ്ണൻ. പരമ്പര അവസാനിച്ചിട്ട് നിരവധി കാലമായി എങ്കിലും മലയാളികളുടെ മനസ്സിൽ ഗൗരി അവതരിപ്പിച്ച പരമ്പരയിലെ കഥാപാത്രം മായാതെ നിൽക്കുന്നു. അതുകൊണ്ടുതന്നെ ഗൗരിയുടെ പുത്തൻ വിശേഷങ്ങൾ അറിയാനും പ്രേക്ഷകർ

ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. തന്റെ എല്ലാ വിശേഷങ്ങളും ആരാധകരെ അറിയിക്കാൻ ഗൗരിയും മടിക്കാറില്ല. ഗൗരി കൃഷ്ണൻ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം ആരാധകർക്കായി വിശേഷങ്ങൾ പങ്കുവയ്ക്കുന്നത്. പരമ്പരയിൽ നിന്നും ഇടവേളയെടുത്ത് പിന്നീട് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും തുടർന്ന് പൗർണമി തിങ്കൾ എന്ന പരമ്പരയുടെ തന്നെ സംവിധായകനായ മനോജ്

പേയാടിനെ വിവാഹം കഴിക്കുകയും ചെയ്തു. ഗൗരിയുടെ വിവാഹ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടിയിരുന്നു. വിവാഹത്തിനായി ആഭരണങ്ങൾ എടുക്കുന്ന വാർത്തയാണ് ഏറ്റവും അധികം പ്രേക്ഷകശ്രദ്ധ നേടിയത്. സ്വർണ്ണാഭരണങ്ങൾക്ക് പകരം ഇമിറ്റേഷൻ ആഭരണങ്ങളാണ് താരമണിഞ്ഞത്. ഇതിലൂടെ എല്ലാ പെൺകുട്ടികൾക്കും ഒരു സന്ദേശം നൽകുക കൂടിയായിരുന്നു ഗൗരി. 2023

നവംബർ 24ന് ആയിരുന്നു താരത്തിന്റെ വിവാഹം. ഇപ്പോഴിതാ മറ്റൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് ഗൗരി. ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിടുന്നതാണ് വീഡിയോ കണ്ടന്റ്. എന്നാൽ ഇത്തവണ ക്ഷേത്രത്തിൽ അല്ല തങ്ങൾ പൊങ്കാലയിടുന്നതെന്നും പുതിയ വീട്ടുമുറ്റത്താണെന്നും താരം പറയുന്നു. താരത്തിന്റെ ബന്ധുക്കളും പൊങ്കാലയിടാൻ താരത്തിനൊപ്പം ഉണ്ടായിരുന്നു. കഴിഞ്ഞതവണയെല്ലാം അമ്പലത്തിൽ ആയിരുന്നു പൊങ്കാലയിട്ടത് എന്നും എന്നാൽ ഇത്തവണ അതിൽ നിന്ന് വ്യത്യസ്തമായിക്കോട്ടെ എന്നുമാണ് താരം പറയുന്നത്. എന്നാൽ ആറ്റുകാലമ്മയെ തങ്ങൾ രണ്ടു ദിവസം മുൻപ് പോയി കണ്ടു തൊഴുതു വന്നിരുന്നു എന്നും താരം പറയുന്നു.