സീരിയൽ താരം ഗൗരിയുടെ വിവാഹനിശ്ചയം കഴിഞ്ഞു.. വരൻ പൗര്ണമിത്തിങ്കൾ സീരിയലിന്റെ സംവിധായകൻ മനോജ് പേയാട്‌.. വീഡിയോ വൈറൽ.!!

മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് നടി ഗൗരി കൃഷ്ണൻ. ടെലിവിഷനിലെ യുവനായകമാരിൽ മുൻനിരയിലുള്ള താരം തന്നെയാണ് ഗൗരി. ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്ത പൗർണമിതിങ്കൾ എന്ന പരമ്പരയിലൂടെ പ്രേക്ഷകമനം കവർന്ന ഗൗരിയുടെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. കഴിഞ്ഞ മാസം

ഇരുപത്തിമൂന്നിനായിരുന്നു ഗൗരിയുടെ വിവാഹനിശ്ചയം നടത്താനിരുന്നത്. എന്നാൽ വരനും വീട്ടിലെ മറ്റുചിലർക്കും കോവിഡ് ബാധിച്ചതിനെ തുടർന്ന് നിശ്ചയം മാറ്റിവെക്കുകയായിരുന്നു. ഗൗരി തന്നെ ഈ വിവരം സോഷ്യൽ മീഡിയയിലെത്തി പ്രേക്ഷകരെ അറിയിച്ചിരുന്നു. ഗൗരിയുടെ പ്രതിശ്രുതവരൻ ആരെന്നറിഞ്ഞ് പ്രേക്ഷകർ ഇപ്പോൾ അതിശയിച്ചിരിക്കുകയാണ്. പൗര്ണമിത്തിങ്കൾ പരമ്പരയുടെ സംവിധായകൻ മനോജ് പേയാട്‌ ആണ് ഗൗരിയെ ജീവിതസഖിയാക്കുന്നത്.

മഞ്ഞ നിറത്തിലുള്ള സാരിയിൽ അതിസുന്ദരിയായാണ് ഗൗരി വിവാഹനിശ്ചയവേദിയിലെത്തിയത്. മഞ്ഞ നിറത്തിനിണങ്ങുന്ന സാരിക്കൊപ്പം പിങ്കിന്റെ ശോഭ വിടർത്തുന്ന ബ്ലൗസും ധരിച്ച് ഗൗരിയെത്തിയപ്പോൾ നിശ്ചയവേദിയിലെ താരപ്രഭ മുഴുവൻ ഗൗരിയിൽ നിന്നും ഒഴുകുകയായിരുന്നു. മുണ്ടും നീല നിറത്തിലുള്ള ഷർട്ടും ധരിച്ച് സംവിധായകനിൽ നിന്നും നായകനിലേക്ക് വേഷപ്പകർച്ച നടത്തിയാണ് മനോജ് ചടങ്ങിനെത്തിയത്.

അനിയത്തി, സീത തുടങ്ങിയ പരമ്പരകളിലുമെല്ലാം ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത താരമാണ് ഗൗരി. പൗര്ണമിതിങ്കളിൽ നടൻ വിഷ്ണുവിന്റെ നായികയായി എത്തിയ ഗൗരിക്ക് പ്രേക്ഷകർ വൻ സ്വീകരണമായിരുന്നു നൽകിയത്. ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ എത്തിയ മൂന്നാമത്തെ നടിയായിരുന്നു ഗൗരി. മറ്റു രണ്ട് നായികമാർക്കും ലഭിക്കാതിരുന്ന സ്വീകാര്യതയും അംഗീകാരവും തുടക്കം മുതൽ തന്നെ ഗൗരി നേടിയെടുത്തു. സീരിയലിൽ ആക്ഷനും കട്ടും പറഞ്ഞിരുന്ന സംവിധായകൻ ഇനി ജീവിതത്തിൽ തന്റെ നല്ല പതിയാവുന്നതിന്റെ സന്തോഷത്തിലാണ് ഗൗരി.

Job Vacancies In Dubai We would like to show you notifications for the latest news and updates.
Dismiss
Allow Notifications