വിവാഹത്തിന് ഇനി ദിവസങ്ങൾ മാത്രം.!! കാത്തു കാത്തിരുന്ന സുദിനം വന്നെത്തി; ജിപി യുടെ പെണ്ണാവാൻ ഒരുങ്ങി സാന്ത്വനം അഞ്ജലി.!! | Gopika Anil Govind Padmasoorya Marriage date Announcement video viral

സാന്ത്വനത്തിലെ ശിവന്റെ അഞ്ജലി ഇനി അങ്ങോട്ട് ഗോവിന്ദ് പദ്മസൂര്യയുടെ പെണ്ണാവാൻ പോകുന്ന വാർത്ത കേട്ട് ആരാധകരും പ്രേക്ഷകരും ഏറെ ത്രില്ലിലാണ്. മലയാള സിനിമയിലെ തന്നെ എലിജിബിൾ ബാച്‌ലർമാരിൽ ഗോവിന്ദ് പദ്മസൂര്യ വിവാഹം കഴിക്കാൻ പോവുന്ന വാർത്ത സോഷ്യൽ മീഡിയയിൽ ഏറെ ജനശ്രദ്ധ നേടിയിരുന്നു. വളരെ പെട്ടെന്നായിരുന്നു

ജിപിയും നടി ഗോപിക ആനിലുമായുള്ള വിവാഹ നിശ്ചയം. നിശ്ചയം കഴിഞ്ഞ് ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ പ്രെചാരിച്ചതോടെയാണ് ആരാധകരും ഇവർ ഒന്നിക്കാൻ പോകുന്ന വാർത്ത അറിയുന്നത്. ജിപി എന്ന നടനെക്കാളും ആരാധകർക്ക് ഏറെ ഇഷ്ടം ജിപി എന്ന അവതാരകനെയാണ്. അവതാരകനായി ജിപി ഒട്ടനവധി ആളുകളെയാണ് ആരാധകരാക്കി മാറ്റിയത്. യൂട്യൂബിൽ സജീവമായി

നിൽക്കുന്ന ജിപി എന്തുകൊണ്ട് വിവാഹമില്ല എന്ന ആരാധകരുടെ ചോദ്യത്തിന് വിരാമം ഇട്ടുകൊണ്ടാണ് താരം ഗോപിക ആനിലുമായി വിവാഹ നിശ്ചയിച്ചത്. സുന്ദരനായ ജിപിയുടെ ആരാധകരിൽ ഭൂരിപക്ഷവും സ്ത്രീകൾ തന്നെയാണ്. പുറത്തു പറയാത്ത പ്രണയമുണ്ടാവുമെന്നാണ് എല്ലാവരും കരുതിയത്. അഭിമുഖങ്ങളിൽ വിവാഹത്തെ പറ്റി ചോദിക്കുമ്പോൾ പല കാര്യങ്ങൾ പറഞ്ഞു ഒഴിഞ്ഞു മാറാറാണ് പതിവ്. ഇതൊക്കെ

കൊണ്ടാണ് സീരിയൽ താരം ഗോപിക ആനിലുമായിട്ടുള്ള വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവെച്ചപ്പോൾ ആരാധകർ അമ്പരന്നു പോയത്. ഇപ്പോൾ ഇതാ ഗോവിന്ദ് പദ്മസൂര്യയുടെയും, ഗോപിക അനിലിന്റെയും വെഡിങ് അന്നൗൺസ്‌മെന്റ് നടത്തിയിരിക്കുകയാണ് ജിപി തന്റെ യൂട്യൂബ് ചാനലിലൂടെ. ജനുവരി 28നാണ് ഇരുവരുടെയും വിവാഹ തീയതി തീരുമാനിച്ചിരിക്കുന്നത്. കൂടാതെ വിവാഹത്തിന്റെ തിരക്കിൽ കൂടിയാണ് ജിപി. വേണ്ടപ്പെട്ട സുഹൃത്തുക്കൾ, താരങ്ങൾ തുടങ്ങിയവരെ വിവാഹത്തിനു ക്ഷണിക്കാൻ വേണ്ടി ലിസ്റ്റ് ഉണ്ടാക്കുന്ന കാഴ്ചകൾ വീഡിയോയിൽ കാണാൻ കഴിയും.