ഹലോ ഗയ്സ്, സ്നാപ്ചാറ്റ് നാടൻ മുട്ടയും കണ്ടായിരുന്നോ? ഇല്ലേ, എങ്കിലിതാ ക്ലൂ ക്ലൂസ് പൊടി കണ്ടോ 😂🔥ചിരി പടർത്തിയ വീഡിയോ ഷെയർ ചെയ്തു ജയസൂര്യയും 🔥🔥

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് ഒരു കൊച്ചു മിടുക്കന്റെ വ്ലോഗ്‌ ആണ്. ഏതായാലും അമ്മ അറിയാതെയാണ് ആശാൻ പണി ഒപ്പിച്ചത്. പക്ഷേ പറഞ്ഞിട്ടെന്താ കാര്യം അവസാനം അമ്മ കൈയ്യോടെ പിടികൂടി. എന്തായാലും അമ്മയുടെ കണ്ണുവെട്ടിച്ച് ക്ലൂ ക്ലൂസ് പൊടി ലോകത്തിന് പരിചയപ്പെടുത്തിയ മിടുക്കനെ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് എല്ലാവരും.

സിനിമാ താരം ജയസൂര്യ ഉൾപ്പെടെയുള്ളവർ ക്ലൂ ക്ലൂസ് പൊടി വ്ലോഗ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തതോടെയാണ് വീഡിയോ വൈറലായത്. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ആശാൻ സ്നാപ്പ് ചാറ്റിനും നാടൻ മുട്ടയ്ക്കും ശേഷമുള്ള പുതിയ വീഡിയോയുമായി എത്തിയിരിക്കുന്നത്. ഏതായാലും കൊച്ചു മിടുക്കന്റെ അവതരണം ഇഷ്ടപ്പെട്ട മലയാളികൾ വീഡിയോ ഏറ്റെടുത്തുകഴിഞ്ഞു. ക്ലൂ ക്ലൂസ് പൊടിയുടെ നിറവും മണവും

ഗുണവും ഒക്കെ പറഞ്ഞുകൊണ്ടുള്ള അവതരണം ഒന്നു കാണേണ്ടതു തന്നെയാണ്. പക്ഷേ വീഡിയോയുടെ മാസ്റ്റർപീസ് ഇരിക്കുന്നത് അവസാനത്തിലാണ്. അമ്മ കാണാതെയുള്ള വ്ലോഗിങ് അമ്മ കയ്യോടെ പിടിച്ചപ്പോൾ ഉള്ള ആ എക്സ്പ്രഷൻ അതൊന്നു കാണേണ്ടത് തന്നെയാണ്. ഏതായാലും ഒരു കാര്യം ഉറപ്പ് ലോകത്ത് വേറെ ആരും ഗ്ലൂക്കോസ് പൊടിയെക്കുറിച്ച് ഇത്ര മനോഹരമായി വാചാലരായിട്ടു ഉണ്ടാവില്ല. ഒരുകാര്യം സോഷ്യൽ മീഡിയ ഉറപ്പിച്ചുകഴിഞ്ഞു

പയ്യൻ നിസ്സാരക്കാരനല്ല. നിരവധി പേരാണ് ഈ മിടുമിടുക്കനെ അഭിനന്ദിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. പറ്റുമെങ്കിൽ ആ സ്നാപ് ചാറ്റും നാടൻ മുട്ടയും എപ്പിസോഡും കൂടി പുറത്തുവിടണം എന്നാണ് ആരാധകർ പറയുന്നത്. വ്ലോഗർ മാർക്ക് ഇവനൊരു ഭീഷണിയായി തീരുമെന്നാണ് മറ്റുചിലർ കമൻറ് ചെയ്തിരിക്കുന്നത്. ഏതായാലും വീഡിയോ കാണാത്തവർ ഇതൊന്ന് കാണേണ്ടത് തന്നെയാണ്.

Job Vacancies In Dubai We would like to show you notifications for the latest news and updates.
Dismiss
Allow Notifications