മലയാള സിനിമയിലെ ആ ഉറച്ച ശബ്ദം ഇനി ഓർമ്മ, നടൻ ജി.കെ പിള്ള അന്തരിച്ചു.. വിടവാങ്ങിയത് മലയാള സിനിമയുടെ കാരണവർ.!!

മലയാളികളുടെ സ്വന്തം നടൻ ജി കെ പിള്ള അന്തരിച്ചു. കുങ്കുമപ്പൂവ് എന്ന സീരിയലിലൂടെ പ്രൊഫസർ ജയന്തിയുടെ അച്ഛനായി മലയാളി അമ്മമാരുടെ ഹൃദയം കീഴടക്കിയ ചലച്ചിത്രതാരമായിരുന്നു ജി കെ പിള്ള. 97 കായിക പിള്ളയുടെ അഭിനയജീവിതം ഏകദേശം 67 വർഷം നീണ്ടു നിന്നിരുന്നു. കളിക്കൂട്ടുകാരനായ പ്രേംനസീർ നായകനായ സിനിമകളിലൂടെയാണ് ജി. കെ വില്ലനായി അരങ്ങേറിയതും ഏറ്റവും കൂടുതൽ അഭിനയിച്ചതും.

പട്ടാളക്കാരനായ കലാകാരന് ഏറ്റവും വലിയ പ്രചോദനവും കളിക്കൂട്ടുകാരനായ പ്രേംനസീർ ആയിരുന്നു. പട്ടാളത്തിൽ നിന്നും വിരമിച്ച ശേഷം നാട്ടിൽ കോടമ്പാക്കത്തു മായുള്ള ഏറെ ആഴത്തിൽ ഒരു അന്വേഷണത്തിനൊടുവിലാണ് 1054 സ്നേഹസീമ എന്ന ചിത്രത്തിൽ പൂപ്പള്ളി തോമസ് എന്ന കഥാപാത്രമായി അരങ്ങേറിയത്. പിന്നീട് ഹരിചന്ദ്ര, മന്ത്രവാദി, സ്നാപകയോഹന്നാൻ, പട്ടാഭിഷേകം, നായരുപിടിച്ച പുലിവാല് കൂടപ്പിറപ്പ്, കാര്യസ്ഥൻ, വടക്കൻപാട്ട്,

സ്ഥാനാർത്ഥി സാറാമ്മ തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. തന്റെ ശരീരപ്രകൃതി കൊണ്ട് സ്ഥിരം വില്ലനായി തിളങ്ങിയ താരം 1972 അടൂർ ഗോപാലകൃഷ്ണൻ ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടർ ആയും എഡിറ്ററായും വർക്ക് ചെയ്തിട്ടുണ്ട്. എൺപതുകളുടെ അവസാനം വരെ മാത്രമായിരുന്നു അദ്ദേഹം സിനിമകളിൽ സജീവമായിരുന്നത്. അതിനു ശേഷം വളരെ കുറച്ചു സിനിമകളിലെ ജി കെ പിള്ള അഭിനയിച്ചിട്ടുള്ളൂ.

പിന്നീട് സിനിമയിൽ നിന്ന് സീരിയലിൽ എത്തിയ ജി. കെ 2005 മുതൽ സീരിയൽ സജീവസാന്നിധ്യമായി കടമറ്റത്ത് കത്തനാർ ആയിരുന്നു അദ്ദേഹം ആദ്യം അഭിനയിച്ച സീരിയൽ തുടർന്ന് വിവിധ ചാനലുകളിൽ ആയി നിരവധി സീരിയലുകളിൽ ജിnകെ തന്റെ മുഖം കാണിച്ചിട്ടുണ്ട്. 2011 സംരക്ഷണം ആരംഭിച്ച കുങ്കുമപ്പൂവ് എന്ന സീരിയലിൽ ജി കെ പിള്ള അവതരിപ്പിച്ച കഥാപാത്രം കുടുംബ പ്രേക്ഷകർക്കിടയിലും അദ്ദേഹത്തെ പ്രിയങ്കരനാക്കി മാറ്റുകയായിരുന്നു. പരേതയായ ഉൽപാലാക്ഷി അമ്മയാണ് ജി കെ പിള്ളയുടെ ഭാര്യ

Job Vacancies In Dubai We would like to show you notifications for the latest news and updates.
Dismiss
Allow Notifications