കുറ്റി ചൂൽ ഇനി കളയല്ലേ.! ഇഞ്ചി ഇങ്ങനെ നട്ടാൽ തിങ്ങി നിറയും; ഇഞ്ചി തഴച്ചു വളരാൻ ഇതുമാത്രം മതി | Ginger Farming using Kuttichool

Ginger Farming using Kuttichool

Ginger Farming using Kuttichool: വീട്ടിൽ തന്നെ അടുക്കള ആവശ്യത്തിനുള്ള ഇഞ്ചി കൃഷി ചെയ്ത് എടുക്കാൻ വളരെ എളുപ്പമാണ് എന്ന കാര്യം പലർക്കും അറിയുന്നുണ്ടാവില്ല. വീട്ടാവശ്യങ്ങൾക്കുള്ള ഇഞ്ചി വീട്ടിൽ തന്നെ വളർത്തി എടുക്കാൻ വേസ്റ്റ് സാധനങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്. അത്തരത്തിൽ ഇഞ്ചി വളർത്തിയെടുക്കാൻ ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.

ഇഞ്ചി കൃഷി നടത്താനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ മുൻകൂട്ടി തയ്യാറാക്കി വെച്ച പോട്ടിങ് മിക്സ്, കുറച്ച് ശീമ കൊന്നയുടെ ഇല അല്ലെങ്കിൽ ആടലോടകത്തിന്റെ ഇല, ഉപയോഗിച്ച് പഴകിയ കുറ്റിച്ചൂൽ ഉണ്ടെങ്കിൽ അത് ചെറുതായി പൊട്ടിച്ചെടുത്തത്, പച്ചില കൂട്ട്, ഒരു പ്ലാസ്റ്റിക് സഞ്ചി എന്നിവയെല്ലാമാണ്. ഇഞ്ചി കൃഷി ചെയ്യാനായി ആദ്യം തന്നെ അത് ആവശ്യാനുസരണം മുളപ്പിച്ച് എടുക്കേണ്ടതുണ്ട്. അതിനായി ഇഞ്ചി ചെറുതായി നനച്ച ശേഷം ഒരു പേപ്പറിൽ പൊതിഞ്ഞ്

സൂക്ഷിക്കാവുന്നതാണ്. ശേഷം പ്ലാസ്റ്റിക് ചാക്ക് എടുത്ത് അതിന്റെ ഏറ്റവും താഴെ ഭാഗത്തായി കുറച്ച് കരിയില ഇട്ടുകൊടുക്കുക. മുകളിലായി ഒരു ലയർ കുറ്റി ചൂൽ ചെറുതായി മുറിച്ചത് ഇട്ടുകൊടുക്കാം. ശേഷം ഒരു ലയർ ആടലോടകത്തിന്റെയോ അല്ലെങ്കിൽ കമ്മ്യൂണിസ്റ്റ് പച്ചയോ ഇലയായി ഇട്ടു കൊടുക്കാവുന്നതാണ്. അതിനുമുകളിൽ ആയാണ് പോട്ടിംഗ് മിക്സ് ഇട്ടു കൊടുക്കേണ്ടത്. ഇങ്ങനെ ചെയ്യുമ്പോൾ ചെടിയിൽ ഉണ്ടാകുന്ന പ്രാണി ശല്യമെല്ലാം പാടെ ഇല്ലാതാക്കാനായി സാധിക്കും.

ശേഷം നനച്ചുവച്ച ഇഞ്ചി ഓരോന്നായി മണ്ണിൽ നല്ലതുപോലെ കുത്തി കൊടുക്കുക. വീണ്ടും അതിനു മുകളിലായി പച്ചിലയുടെ പൊത ഇട്ടു കൊടുക്കാവുന്നതാണ്. ആവശ്യമുള്ളപ്പോൾ മാത്രം കുറച്ച് വെള്ളം ചാക്കിന്റെ മുകളിലായി സ്പ്രേ ചെയ്തുകൊടുക്കുക. ഇത്തരത്തിൽ ചെയ്യുകയാണെങ്കിൽ വീട്ടാവശ്യങ്ങൾക്കുള്ള ഇഞ്ചി വളരെ എളുപ്പത്തിൽ മുളപ്പിച്ച് എടുക്കാനായി സാധിക്കും. അതുപോലെ ചെടിയിൽ ഉണ്ടാകുന്ന പ്രാണിശല്യം പാടെ ഒഴിവാക്കാനായി ഇടയ്ക്കിടയ്ക്ക് പപ്പായയുടെ ഇല പൊതയിട്ട് കൊടുക്കുന്നതും ഗുണം ചെയ്യും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Ginger Farming using Kuttichool POPPY HAPPY VLOGS