കാശ്മീർ താഴ്വരകളിൽ അടിച്ചുപൊളിച്ച് പ്രിയ സീരിയൽ താരം ഗായത്രി അരുൺ.!! മഞ്ഞൊഴുകും കാശ്മീരിൽ വഞ്ചിക്കാരിയായി ദീപ്‌തി IPS | Gayathri Arun Kashmir Diaries photo
Gayathri Arun Kashmir Diaries photo: ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തിരുന്ന പരസ്പരം എന്ന സീരിയലിലെ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തിലൂടെ എത്തി മലയാളികൾക്ക് പ്രിയപ്പെട്ട താരമായി മാറിയ ആളാണ് ഗായത്രി അരുൺ. ഇന്ന് സോഷ്യൽ മീഡിയയിൽ അടക്കം സജീവമായ ഗായത്രി പല പരിപാടികളിലും പൊതുവേദികളിലും നിറസാന്നിധ്യമായി എത്താറുണ്ട്.
കല്ലു എന്ന കല്യാണിക്കൊപ്പം തന്റെ കുടുംബത്തിലെ എല്ലാ വിശേഷങ്ങളും ആരാധകരിലേക്കെത്തുന്ന ഗായത്രി തന്റെ ഏറ്റവും പുതിയ സന്തോഷ നിമിഷങ്ങളും ആരാധകരിലേക്ക് എത്തിച്ചു കഴിഞ്ഞിരിക്കുകയാണ്. യാത്രകളെ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ കാണില്ല, ഗായത്രിയും അക്കൂട്ടത്തിൽ ഒരാൾ തന്നെയാണ്. യാത്രകളെ ഏറെ പ്രണയിച്ചിരുന്ന ഗായത്രി കഴിഞ്ഞ 9 ദിവസമായി കാശ്മീർ താഴ്വരകളിൽ തന്റെ സുഹൃത്തുക്കൾക്കൊപ്പം അടിച്ചുപൊളിക്കുകയായിരുന്നു.
നീണ്ട ഒമ്പത് ദിവസത്തെ കാശ്മീർ യാത്രയ്ക്ക് ശേഷം നാട്ടിൽ തിരിച്ചെത്തിയ ഗായത്രി കാശ്മീരിലെ ചിത്രങ്ങളും തന്റെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്തു കഴിഞ്ഞു. ചില യാത്രകൾ തുടങ്ങുമ്പോൾ ഉള്ള സന്തോഷം ഇടയ്ക്കുവെച്ച് നഷ്ടപ്പെടാറുണ്ട്. ചില യാത്രകൾ ദുർഘടം ആകാം, മറ്റു ചിലത് പല കാരണങ്ങൾ കൊണ്ടും ആകാം. എന്നാൽ, ചില യാത്രകൾ ആകട്ടെ ഒരിക്കലും അവസാനിക്കരുതേ എന്ന് തോന്നുന്നവയും ആയിരിക്കാം കഴിഞ്ഞ 9 ദിവസത്തെ കാശ്മീർ യാത്രകൾക്ക്
ശേഷം ഇന്നലെ നാട്ടിൽ തിരികെ എത്തി. നടന്നുകയറാൻ കഴിയില്ല എന്ന് കരുതിയ ഒരുപാട് മലകൾ ചവിട്ടി കയറി. ഒരുപാട് കാഴ്ചകൾ കണ്ടു. എല്ലാത്തിലേക്കും നടനടുക്കാൻ സഹായിച്ച ഗുരുനാഥനും പ്രിയപ്പെട്ടവർക്കും ഒരുപാട് നന്ദി. പറഞ്ഞാലും എഴുതിയാലും തീരാത്ത അത്രയും ഓർമ്മകൾ സമ്മാനിച്ച യാത്രയ്ക്കും ഏറെ നന്ദി. എന്ന ക്യാപ്ഷനോടെയാണ് ഗായത്രി പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ താരത്തിന്റെ പോസ്റ്റ് ആരാധകർ ഏറ്റെടുത്തു. ഇനിയും ഇത്തരത്തിലുള്ള ഒരുപാട് യാത്രകൾ ചെയ്യുവാൻ ഗായത്രിക്ക് അവസരം ലഭിക്കട്ടെ എന്നാണ് ആരാധകർ പറയുന്നത്.