വെളുത്തുള്ളിയുടെ തൊലി കളയാൻ ഇതാ എളുപ്പ മാർഗം.. ഒരു സ്പൂൺ ഉപ്പ് മതി വീട്ടുജോലികൾ എളുപ്പമാക്കാം.!! Garlic peeling tips malayalam

Garlic peeling tips malayalam അത്യാവശ്യ സമയങ്ങളിൽ പാചകം ചെയ്യുമ്പോൾ വീട്ടമ്മമാർക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള പണിയാണ് വെളുത്തുള്ളിയുടെ തൊലി കളഞ്ഞ് എടുക്കുക എന്നത്, അതിനു വേണ്ടിയുള്ള സിംപിൾ ടിപ്പാണ് ഇവിടെ പറയുന്നത്. ആദ്യം കുറച്ചു വെളുത്തുള്ളി എടുക്കുക, വെളുത്തുള്ളിയുടെ തലയും വാലും കട്ട് ചെയ്തു ഒഴിവാക്കുക. വെളുത്തുള്ളിയുടെ രണ്ടു ഭാഗവും കട്ട് ചെയ്താൽ തന്നെ വെളുത്തുള്ളി തൊലിക്കാൻ എളുപ്പമാവും

എന്നാല് അതിലും എളുപ്പമായി ചെയ്യാനായി മുറിച്ച വെളുത്തുള്ളിയുടെ അല്ലികൾ അടർത്തുക എന്നിട്ട് കുറച്ചു ചൂടുവെള്ളം എടുക്കുക ( മിതമായ ചൂട്) , അതിൽ അടർത്തിയ വെളുത്തുള്ളികൾ ഇടുക. 15 മിനിറ്റ് അത് ചൂട് വെള്ളത്തിൽ വെക്കുക, അതിനു ശേഷം കൈവച്ച് വെളുത്തുള്ളിയുടെ തൊലി അടർത്തിയാൽ സിംപിൾ ആയി തൊലി അടർന്നു വരുന്നത് കാണാം. അച്ചാറിടാനൊക്കെ കുറച്ചധികം വെളുത്തുള്ളി ആവശ്യമായി

വരുമ്പോൾ ഈ മാർഗം സ്വീകരിക്കാവുന്നതാണ്. ഒരാഴ്ചക്ക് വേണ്ടി കറികൾക്ക് വെളുത്തുള്ളി തയ്യാറാക്കി വെക്കാനും ഈ ടിപ്പ് നിങ്ങൾക്ക് ഉപകാരപ്പെടും. ഒഴിവുള്ള സമയങ്ങളിൽ ഇതുപോലെ വെളുത്തുള്ളിയുടെ തൊലി കളഞ്ഞ് വച്ചാൽ പിന്നീട് പാചകം ചെയ്യുമ്പോൾ എളുപ്പമായിരിക്കും. ഓവനിൽ വച്ച് തൊലി കളയുന്ന രീതിയും നമ്മൾ കണ്ടിട്ടുണ്ട് പക്ഷേ ആ സാഹചര്യത്തിൽ വാടിയ വെളുത്തുള്ളി ആണ് നമുക്ക് കിട്ടുക പക്ഷേ

ഈ ടിപ്പ് വച്ച് ചെയ്യുമ്പോൾ നല്ല ഫ്രഷ് ഉള്ളി തന്നെ ആണ് കിട്ടുക. അപ്പോ എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കുക. വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Jasis Kitchen എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.