വാക്ക് പാലിച്ചു ഗണേഷ് കുമാർ!! സ്വപ്നസാക്ഷത്കാരത്തിൽ അർജ്ജുൻ!! സ്വന്തമായൊരു വീട് എന്ന അർജുൻ്റെ സ്വപ്നം നിറവേറ്റി ഗണേഷ് കുമാർ!! |ganesh kumar dream home to arjun latest malayalam news

ganesh kumar dream home to arjun latest malayalam news : തൻ്റെ ഒരു വലിയ ആഗ്രഹം നിറവേറാൻ പോകുന്നതിൻ്റെ സന്തോഷത്തിലാണ് അർജുൻ എന്ന കൊച്ചു മിടുക്കൻ. അച്ചനുപേഷിച്ച് പോയ അർജ്ജുന് അമ്മ മാത്രമാണുള്ളത്. നന്നായി പഠിക്കുന്ന കുട്ടിയാണ് അർജ്ജുൻ വലുതാവുമ്പോൾ ഐ എ എസ് ഓഫീസർ ആവണമെന്നാണ് അർജുൻ്റെ ആഗ്രഹം. ഇവർ വാടക വീട്ടിലാണ് താമസിക്കുന്നത് സ്വന്തമായൊരു വീട് എന്നതാണ് ഇവരുടെ സ്വപ്നം. ആ സ്വപ്നം പൂവണിയിക്കാൻ ദൈവദൂതനെ പോലെ എത്തിയിരിക്കുകയാണ് പത്തനാപുരം എം എൽ എ ഗണേഷ് കുമാർ.

അദ്ദേഹം അർജുനെ തൻ്റെ മകനെ പോലെ കണ്ട് അവന് സ്വന്തമായൊരു വീട് വച്ച് കൊടുക്കാമെന്നു വാക്കുനൽകി. ഇപ്പോഴിതാ വീടിൻ്റെ വാർപ്പ് കഴിഞ്ഞ സന്തോഷത്തിലാണ് അർജുനും അമ്മയും. ഏറെ വൈകാതെ തന്നെ വീടിൻ്റെ മുഴുവൻ പണിയും തീർക്കുമെന്ന് എം എൽ എ പറഞ്ഞു. കൂടാതെ തന്നെ അർജുൻ്റെ മറ്റൊരു ആഗ്രഹമായ സിവിൽ സർവീസ് നിറവേറാൻ അവന് നല്ല വിദ്യാഭ്യാസം നൽകുമെന്നും എം എൽ എ പറയുന്നു.

അതിനായി അവനെ നല്ലൊരു ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്ക് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. എം എൽ എ യുടെ നല്ല മനസ്സിനെ എത്ര പ്രശമ്സിച്ചാലും മതിയാകില്ല.. ഇങ്ങനെയൊരു എം എൽ എ ആണ് നാടിനാവശ്യം തൻ്റെ നാട്ടിലെ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ കണ്ടറിയുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുമ്പോഴാണ് അദ്ദേഹം നല്ലൊരു ജനപ്രതിനിധിയായി മാറുന്നത്. ഈ പ്രവൃത്തിയിലൂടെ അദ്ദേഹം വരും തല മുറക്ക് വഴി കാട്ടു കയാണ്.

അർജുൻ്റെ സ്വപ്നം സാക്ഷാ്ത്കരിക്കാൻ പോകുന്നതിലൂടെ അവൻ്റെ ഭാവിയും സുരക്ഷിതമാകുന്നു. ഈ പ്രവൃത്തിയിലൂടെ അദ്ദേഹം നല്ലൊരു ജനപ്രതിനിധിയും നല്ലൊരു മനസിനുടമയുമാണെന്ന് തെളിയിച്ചിരിക്കുന്നു. സാധ്യമാകില്ലെന്നു കരുതിയ ആഗ്രഹം നിവേറുന്നതിൻ്റെ സന്തോഷത്തിലാണ് അർജുൻ. പാവങ്ങളെ അറിഞ്ഞു സഹായിക്കുന്ന ഇങ്ങനെയുള്ള ജനപ്രതിനിധികളാണ് സമൂഹത്തിന് മാതൃകയാകേണ്ടത്