യൂണിഫോമും ഇട്ട് ഈ പെൺകുട്ടി ചെയുന്നത് എന്താണെന്ന് കണ്ടോ ? സ്വന്തം വീട്ടിലെ കുഞ്ഞു അടുക്കളയിൽ നിന്ന് ഒരു ലക്ഷം മാസവരുമാനം.!! മോട്ടിവേറ്റ് ചെയ്യും ഫ്രം ദി കിചണിന്റെ കഥ | From the kitchen story
നമ്മൾ മലയാളികൾ എപ്പോഴും പ്രതിസന്ധികളിൽ നിന്ന് അവസരങ്ങൾ കണ്ടെത്തുന്നവരാണ്. അത് കൊണ്ടാണ് തുടരെ തുടരെ ഉണ്ടായ പ്രളയങ്ങളും മഹാമാരിയുമൊക്കെ മറ്റാരേക്കാളും ശക്തിയായി നമുക്ക് നേരിടാൻ കഴിഞ്ഞത്. നമുക്കറിയാം കോവിഡ് കാലം നമ്മളിൽ പലരുടെയും സാമ്പത്തിക അടിത്തറ ഇളക്കാൻ പോന്നത്ര പ്രതിസന്ധിഘട്ടമായിരുന്നു.
എന്നാൽ മനസ്സുറപ്പോടെ ഉറങ്ങി പുറപ്പെട്ടാൽ ഏത് പ്രതിസന്ധിയും താണ്ടി വിജയം കൈവരിക്കാൻ കഴിയുമെന്ന് തെളിയിച്ചിരിക്കകയാണ് രാജി എന്ന വീട്ടമ്മയും അവരുടെ കുടുംബവും.സ്വന്തം വീട്ടിലെ അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കി ആവശ്യക്കാർക്ക് എത്തിച്ച് കൊടുക്കുന്ന ഒരു സ്ഥാപനമാണ് ഫ്രം ദി കിച്ചൺ. രാജി മാത്രമല്ല കുക്കിങ്ങിനും ഡെലിവറിക്കുമെല്ലാം സഹായിക്കാൻ ഭർത്താവും മകനും മകളും അടങ്ങുന്ന
കുടുംബവും ഈ അമ്മയോടൊപ്പം ശക്തമായി കൂട്ടുണ്ട്.ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന രാജിക്ക് കോവിഡ് കാലത്താണ് ജോലി നഷ്ടമായത്. എന്നാൽ തോൽക്കാൻ രാജി തയ്യാറായില്ല. പാചകം ചെയ്യാൻ ഒരുപാട് ഇഷ്ടമുള്ള ഈ വീട്ടമ്മ തന്റെ പാഷൻ തന്നെ പ്രൊഫഷൻ ആക്കാൻ തീരുമാനിച്ചു.സ്വർണ്ണാഭരണങ്ങൾ പണയം വെച്ച് കിട്ടിയ ഇരുപതിനായിരം രൂപ ആയിരുന്നു മൂലധനം.ഇന്നിപ്പോൾ ഒരുലക്ഷം രൂപ
മാസവരുമാനം ഉള്ള വലിയൊരു ബിസിനസ് സ്ഥാപനത്തിന്റെ ഉടമയാണ് ഈ കുടുംബം.നിരവധി ഓർഡറുകളാണ് ദിനംപ്രതി ഇവർക്ക് ലഭിക്കുന്നത്. അതിരാവിലെ എഴുന്നേറ്റ് ഭക്ഷണം പാകം ചെയ്യാനും അത് ആവശ്യമുള്ള ഇടങ്ങളിൽ എത്തിക്കാനും മുൻപിൽ നിൽക്കുന്നത് വിദ്യാർത്തിയായ മകൾ ആണ്. എവിയേഷൻ കോഴ്സിന് പഠിക്കുന്ന മകൾ യൂണിഫോമും ഇട്ട് ഡെലിവറി നടത്തുന്നത് കൗതുകകരമായ ഒരു കാഴ്ചയാണ്. എന്നാൽ യൂണിഫോം ഇട്ട് പോകുന്നത് മറ്റൊന്നും കൊണ്ടല്ല.