സിലിങ് ഫാൻ ക്ലീൻ ചെയ്യാൻ ഇനി സ്റ്റൂളും വേണ്ടാ, നടുവും ഒടിക്കേണ്ട, 1രൂപ ചിലവുമില്ല ഇതുണ്ടെങ്കിൽ 👌👌

നമ്മുടെ വീടുകളിലെല്ലാം ഉള്ള ഒന്നാണ് സീലിംഗ് ഫാനുകൾ. നമ്മളെല്ലാവരും വളരെയധികം ബുദ്ധിമുട്ടുന്ന ഒരു കാര്യമാണ് സീലിംഗ് ഫാൻ വൃത്തിയാക്കുന്നത്. പലപ്പോഴും കസേര, സ്റ്റൂൾ, മേശ എന്നിങ്ങനെ പല സാധനങ്ങളുടെയും മുകളിൽ കയറിയാൽ മാത്രമേ വൃത്തിയാക്കാൻ പറ്റുകയുള്ളൂ.

വളരെ എളുപ്പത്തിൽ തന്നെ സീലിംഗ് ഫാൻ വൃത്തിയാക്കാൻ പറ്റുന്ന ഒരു മാർഗമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇതിനായി പുതിയതായി ഒരു സാധനങ്ങളും നമുക്ക് ആവശ്യമില്ല. വീടുകളിൽ ഉള്ള സാധനങ്ങൾ മാത്രം മതിയാകും.

ഇതിനായി വേണ്ടത് ഹാങ്ങർ, പഴകിയ എന്തെങ്കിലും തുണി, മരത്തിൻറെ നീളമുള്ള ഒരു വടി ഇത്രയും സാധനങ്ങളാണ്. തുണി ഹാങ്ങറിൽ ചുറ്റി വക്കുക. ഒരു കഷ്ണം കയറോ തുണി നീളത്തിൽ ചീന്തിയതോ ഉപയോഗിച്ച് കെട്ടുക.

വടിയുടെ മുകളിൽ ഈ ഹാങ്ങർ കെട്ടി വെക്കുക. എങ്ങനെയാണ് ചെയ്യേണ്ടതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : Malus tailoring class in Sharjah