“വിജാരിക്കാണ്ട് കണ്ടപ്പൊള്‍ ദുബായില്‍ വന്നതിനെക്കാള്‍ സന്തൊഷം” മമ്മുക്കയോടൊപ്പമുള്ള സെൽഫി ചിത്രങ്ങളിലൂടെ താരത്തെ കണ്ട സന്തോഷം പങ്കുവെച്ച് കുഞ്ഞു ആരാധകൻ.!!

മമ്മൂക്കയും സിനിമയും വിശേഷങ്ങളും എന്നും പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ടതാണ്. മമ്മൂക്ക പോലും വിചാരിക്കാതെ കുഞ്ഞ് ആരാധകന്റെ ഒപ്പം എടുത്ത ചിത്രം വൈറലായിരിക്കുകയാണ്. കുസൃതിയോടെ ഉള്ള അവന്റെ ചിരി മുഖം പ്രേക്ഷകരെയും സന്തോഷത്തിൽ ആക്കിയിരിക്കുകയാണ്. മമ്മൂക്കയെ കണ്ട കുഞ്ഞിന്റെ വാക്കുകൾ ഇങ്ങനെ ആണ് മമ്മൂക്ക സിനിമയിലെക്കാളും ഗ്ലാമർ നേരിട്ട് കാണാൻ ആണെന്നും,

ദുബായിൽ വന്നതിനേക്കാൾ സന്തോഷം മമ്മൂക്കയെ കണ്ട ഈ നിമിഷം ആണെന്നും അക്കു എന്ന കുട്ടി പറയുന്നു. ശരിക്കും മമ്മൂക്കയെ കണ്ടത് സത്യമാണോ എന്ന് പോലും വിശ്വസിക്കാൻ ആകുന്നില്ല എന്നും, മമ്മൂക്കയെ കണ്ടാൽ ചുറ്റും ഉള്ളതൊന്നും കാണാൻ കഴിയില്ല, കൂടാതെ ഇങ്ങനെ ഒരു ഫോട്ടോ എടുക്കാൻ അവസരം നൽകിയ മമ്മൂക്കയ്ക്ക് ഒരായിരം നന്ദി പറഞ്ഞു കൊണ്ടാണ് അക്കു എന്ന അക്ബർ തന്റെ ഇൻസ്റ്റാഗ്രാം പേജ് വഴി

ഈ സന്തോഷ വാർത്ത പുറം ലോകത്തിനോട് പങ്കുവച്ചത്. മെഗാസ്റ്റാറിനൊപ്പം ഫോട്ടോയെടുത്തു മതിയാവാതെ കെട്ടിപ്പിടിച്ചു നിന്നു കൂടി ഈ കൊച്ചു മിടുക്കൻ ഫോട്ടോ എടുത്ത് തന്റെ ആഗ്രഹം സാധിച്ചു. ദുബായ് 2020 എക്സ്പോയിൽ വച്ച് എന്റെ സ്വപ്നം സഫലമായി. എന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടൻ, എന്റെ റോൾ മോഡൽ, എന്റെ സൂപ്പർഹീറോ, മമ്മൂട്ടി ആണ് എന്നൊക്കെയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിൽ കുറിച്ചിരിക്കുന്നത്.

മമ്മൂട്ടിയുടെ സിനിമയും വിശേഷങ്ങളും എന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. കൂടാതെ ഫാഷൻ ട്രെൻഡിൽ എന്നും മമ്മൂട്ടി മുന്നിൽ തന്നെയാണ് ദുബായ് എന്റെ പ്രിയപ്പെട്ട സ്ഥലമാണ് എന്ന് പലപ്പോഴും പല ഇന്റർവ്യൂകളിലും മമ്മൂട്ടി പറഞ്ഞിട്ടുണ്ട് ഇപ്പോൾ ഇതാ ദുബായ് എക്സ്പോയിൽ മമ്മൂട്ടി എത്തുകയും, കുട്ടികളുടെയും, വലിയവരുടെയും മനസ്സിൽ ഒരുപോലെ പ്രിയങ്കരനാണ് മമ്മൂട്ടി എന്ന് വീണ്ടും തെളിയിക്കുകയുമാണ് ഈ കുഞ്ഞ് ആരാധകൻ പങ്കുവെച്ച ചിത്രത്തിലൂടെ.