തടി കൂടുതൽ ഉള്ളവരാണോ നിങ്ങൾ? തടി കുറയ്ക്കണോ? ഇങ്ങനെ ചെയ്തു നോക്കൂ.. വണ്ണം കുറക്കാൻ ഏത്തപ്പഴം ഡയറ്റ്.!!

ചിലർ തടി കൂട്ടാനൊരുങ്ങുമ്പോൾ മറ്റു ചിലർ തടി കുറക്കാൻ നെട്ടോട്ടമോടുന്നത് കാണാം. ഡയറ്റിൻറെ പേരിൽ ഭക്ഷണം ഒഴിവാക്കി നടക്കുന്നവരും കുറവല്ല. ഭക്ഷണം ഒഴിവാക്കുന്നതും മരുന്ന് കഴിക്കുന്നതുമെല്ലാം പലപ്പോഴും ധാരാളം രോഗങ്ങൾക്ക് കാരണമാകുന്നുണ്ട്.

ഇതിനുള്ള ഒരുപരിഹാരമാണ് നേന്ത്രപ്പഴം. ഊർജ്ജത്തിൻറെ കലവറയാണ് നേന്ത്രപ്പഴം. ആരോഗ്യകരമായി തൂക്കം കൂട്ടാൻ സഹായിക്കുന്ന ഒന്നാം ഇത്. എന്നാൽ പഴത്തിൻറെ പ്രത്യേകത എന്തെന്നാൽ തൂക്കം കൂട്ടും എന്നിരുന്നാലും അമിതവണ്ണം ഒഴിവാക്കി ആരോഗ്യകരമായ വണ്ണം വെക്കാനാണ് ഇവ സഹായിക്കുന്നത്.

തടി കൂടിയാല്‍ പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയ പല അസുഖങ്ങളിലേയ്ക്കും ഇതു വഴിയൊരുക്കും. അതുകൊണ്ട് തന്നെ വണ്ണം ഇല്ലാത്തതാണ് നല്ലത്. ഏത്തപ്പഴം വണ്ണം വെപ്പിക്കുന്നത് എന്ന് പറയുമ്പോൾ തടി കുറക്കാൻ സഹായിക്കുന്നു എന്ന കാര്യം ആർക്കും വിശ്വാസയോഗ്യമാവില്ല.

ഏത്തപ്പഴം സീറോ കൊളസ്‌ട്രോള്‍ ഫലമാണ്. ഇതിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത് വെള്ളത്തെ ആഗിരണം ചെയ്ത് വിശപ്പകറ്റാൻ സഹായിക്കും. ഇതിനു കാരണം ഏത്തപ്പഴത്തിൻറെ ദഹനം ആയത്തിലാണ് നടക്കുന്നത്. credit : cheppu