ഗംഭീര മെയ്ക്ക് ഓവറുമായി ദൃശ്യത്തിലെ ബാലതാരം എസ്തർ അനിൽ.. ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ.!!

അജി ജോൺ സംവിധാനം ചെയ്ത മലയാള ചിത്രമായ നല്ലവൻ എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയരംഗത്തേക്കു കടന്നു വന്ന താരമാണ് എസ്തർ അനിൽ. ഒരു ബാലതാരം എന്ന ഇമേജിൽ നിന്നും നായികാ പരിവേഷത്തിലേക്ക് ചുവടുമാറിയിരിക്കുകയാണ് എസ്തർ ഇപ്പോൾ.

തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ച താരത്തിൻറെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. തൻറെ ഇസ്റ്റാഗ്രാം പേജിലൂടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

‘അവസാനമായി എന്നാണ് ഒരു ഫോട്ടോഷൂട്ട് ചെയ്‌തെന്ന് എനിക്ക് ഓർമ്മയില്ല.. എന്റെ സുഹൃത്ത് മേക്കപ്പ് ആർട്ടിസ്റ്റായ ജോ കഴിഞ്ഞ രണ്ട് മാസമായി ഒരെണ്ണം ചെയ്യാൻ വേണ്ടി നിർബന്ധിക്കും.. ഇതാണ് അത്.. എന്നാണ് ഈ ചിത്രത്തിന് താരം അടിക്കുറിപ്പായി നല്കിയിക്കുന്നത്.

നിഥിൻ സജീവാണ് ഈ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. മോഹൻലാൽ നായകനായ ജിത്തു ജോസഫ് ചിത്രം ദൃശ്യത്തിലെ പ്രകടനമാണ് എസ്തറിനെ ഏറെ ശ്രദ്ധേയയാക്കിയത്. ദൃശ്യത്തിൽ മോഹൻലാലിന്റെ മകളായിട്ടാണ് എസ്തർ അഭിനയിച്ചത്.

അതിന് ശേഷം മോഹൻലാലിൻറെ തന്നെ മകളായി ഒരു നാൾ വരുമെന്ന ചിത്രത്തിൽ അഭിനയിച്ചു. ബാലതാരമായിട്ടാണ് തുടക്കമെങ്കിലും ഷാജി എൻ.കരുൺ സംവിധാനം ചെയ്ത ‘ഓള്’ എന്ന സിനിമയിലൂടെ എസ്തർ നായികയായും മാറി.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications