മുട്ട കറി ഇങ്ങനെ ഒന്ന് വെച്ചു നോക്കൂ.. പലർക്കും അറിയാത്ത രീതിയിൽ മുട്ട കറി വെക്കാം | Egg kuruma recipe malayalam

Egg kuruma recipe malayalam ; മുട്ട നമ്മുടെ ഒരു പ്രധാന കറി വിഭവം ആണ്. മുട്ട പലവിധത്തിൽ കറി വെക്കാറുണ്ട്. പലരും പലപ്പോഴും മുട്ട ബുൾസ് യായും മുട്ട പൊരിച്ചും ഒക്കെയാണ് കൂടുതലായും കഴിക്കാറ്. കറി വെക്കാൻ ഉള്ള മടി കൊണ്ടാണ് പലരും ഇങ്ങനെ ചെയ്യാറ്. എന്നാൽ മുട്ട പൊരിക്കുന്നത് പോലെയും ബുൾസൈ അടിക്കുന്നതു പോലെയും ഒക്കെ തന്നെ

വളരെ വേഗത്തിലും എളുപ്പത്തിലും മുട്ടക്കറി വെക്കാനും സാധിക്കും. ഈ കറി എങ്ങനെയെന്ന് പരിചയപ്പെടാം. കുക്കർ തീയിൽ വെച്ച് ചൂടായതിനു ശേഷം രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം ഒരു ടേബിൾ സ്പൂൺ നെയ്യ് ഒഴിക്കുക. നെയ്യ് നിർബന്ധമായും ചേർക്കേണ്ട ഒന്ന് അല്ല. നിങ്ങളുടെ താൽപര്യാർത്ഥം മാത്രം നെയ്യ് ചേർത്താൽ മതിയാകും.

ശേഷം രണ്ട് ഗ്രാമ്പൂ – 2 ഏലക്ക എന്നിവ ചേർക്കുക. ഇത് നന്നായി ചൂടായി എന്ന് ഉറപ്പാക്കുക. ശേഷം അതിലേക്ക് നാല് സവാള രണ്ട് തക്കാളി 2 പച്ചമുളക് എന്നിവ അരിഞ്ഞത് ചേർത്ത് കൊടുക്കുക. മറ്റ് കറികൾ വെക്കുന്നത് പോലെ ഇവയൊന്നും വഴറ്റാൻ ഓരോന്ന് ഇട്ട് കൊടുക്കേണ്ടതില്ല. ഒരുമിച്ച് തന്നെ ഇട്ടു കൊടുക്കാവുന്നതാണ്. ഇതോടൊപ്പം തന്നെ ഇഞ്ചിയും വെളുത്തുള്ളിയും ചേർക്കാവുന്നതാണ്.

ഇനി കുക്കർ അടച്ചു വെച്ച് നല്ല തീയിൽ ഒരു വിസിൽ അടുപ്പിക്കുക. വിസിൽ കേട്ടതിനു ശേഷം തീ ഏറ്റവും ചെറിയതിലേക്ക് ആക്കി വെച്ച് രണ്ടു വിസിൽ കൂടി അടുപ്പിക്കുക. ഇനി കുക്കർ തുറന്ന് ആവശ്യമായ മസാല കുട്ടികൾ ചേർക്കുക. കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായും കാണുക. Video credit : Deepas Recipes