ഇത് ഒരെണ്ണം മതി വയർ നിറയാൻ..!! മുട്ട കൊണ്ട് നല്ലൊരു കബാബ്..!! വെറും 10 മിനുറ്റിൽ | Egg Kabab recipe malayalam

Egg Kabab recipe malayalam : പലതരം കബാബ് കഴിച്ചിട്ടുണ്ടാവും ചിക്കൻ വെച്ചിട്ടും വെജിറ്റബിൾ കൊണ്ടും അതുപോലെ ഇത് മുട്ട കൊണ്ട് തയ്യാറാക്കുകയാണ്. ഇത് ഒരെണ്ണം കഴിച്ച് ഒരു ഗ്ലാസ് ചായ കൂടെ കുടിച്ചു കഴിഞ്ഞാൽ മറ്റൊന്നും കഴിക്കേണ്ട ആവശ്യമില്ല വയർ നിറയുകയും ചെയ്യും എല്ലാവർക്കും ഒത്തിരി ഇഷ്ടമാവുകയും ചെയ്യും ഇങ്ങനെ ഒരു തയ്യാറാക്കി എടുക്കാൻ ആയിട്ട് എടുക്കുന്നത് ഒരു 10 മിനിറ്റ് മാത്രമാണ്… ഇതിനെ ഒരു കട്ലറ്റ് എന്നോ കബാബ്

എന്നോ വിളിക്കാവുന്നത് ആണ് ആ ഒരു രൂപത്തിലാണ് തയ്യാറാക്കി എടുക്കുന്നത് മസാല തയ്യാറാക്കുന്ന സമയം മാത്രമാണ് ഇതിന് അധികമായി എടുക്കുന്നത്.. ബാക്കിയെല്ലാം പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ഒത്തിരി ഹെൽത്തി ആയ ഒന്നാണ് ഈ വിഭവം കാരണം ഇതിന്റെ ഉള്ളിലും പുറമെയും എല്ലാം മുട്ട ഉപയോഗിക്കുന്നുണ്ട്… അതിനായി ആദ്യം ഒരു മസാല തയ്യാറാക്കി എടുക്കുക. അതിനായി ഒരു ചീന ചട്ടി

വച്ചു ചൂടാക്കി അതിലേക്ക് ഇഞ്ചി വെളുത്തുള്ളി സവാള, പെരും ജീരകം ഗരം മസാല, മുളക് പൊടി പച്ചമുളക്, ചെറുതായി അരിഞ്ഞത്, കറിവേപ്പില, ജീരകം, ഉപ്പ് മല്ലിപൊടി എന്നിവ എല്ലാം ചേർത്ത് നന്നായി മിക്സ്‌ ചെയ്തു യോജിപ്പിക്കുക..ഈ മിക്സിലേക്ക് വേകിച്ചു ഉറച്ച ഉരുളകിഴങ്ങ് കൂടെ ചേർത്ത് കൊടുക്കുക. ശേഷം ഒരു ബോൾ രൂപത്തിൽ ആക്കി അതിനുള്ളിൽ പുഴുങ്ങിയ

മുട്ട വച്ചു മസാല കവർ ചെയ്തു എടുക്കുക. ശേഷം മുട്ട ഒരു ബൗളിൽ പൊട്ടിച്ചു ഒഴിച്ചതിൽ മുക്കി ബ്രഡ് പൊടിയിൽ മുക്കി എണ്ണയിൽ ഇട്ടു വറുത്തു കോരുക. വളരെ രുചികരവും ഹെൽത്തിയും ആണ്‌ ഈ പലഹാരം.. എല്ലാവർക്കും ഒത്തിരി ഇഷ്ടമാവുകയും ചെയ്യും…. തയ്യാറാക്കുന്ന വിധം വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്..Video credit : Mia kitchen