എത്ര കഴിച്ചാലും മതിയാവില്ല.!! ഈ ഒരു കറി മതി ചപ്പാത്തിക്കും ഫ്രൈഡ് റൈസിനും.!! മുട്ട ഉണ്ടെങ്കിൽ രാവിലെയും രാത്രിയും ഇത് തന്നെ ഉണ്ടാക്കാം | Egg Chilli Recipe malayalam

Egg Chilli Recipe malayalam ; ചില്ലി ചിക്കൻ എന്ന് കേൾക്കുമ്പോൾ നാവിൽ വെള്ളം ഊറും അല്ലേ? അതു പോലെ തന്നെയാണ് എഗ്ഗ് ചില്ലിയും. ചിക്കൻ വൃത്തിയാക്കുന്ന ജോലിയും കുറവ്. വളരെ എളുപ്പത്തിൽ രുചികരമായ എഗ്ഗ് ചില്ലി ഉണ്ടാക്കുന്ന വിധം ഒന്ന് കണ്ടു നോക്കിയാലോ. ആദ്യം തന്നെ നാല് മുട്ട പുഴുങ്ങി തോട് കളഞ്ഞ് നാലായോ എട്ടായോ മുറിക്കുക.ഒരു ബൗളിൽ രണ്ട് ടേബിൾസ്പൂൺ കോൺഫ്ലോർ, 1.5 ടേബിൾസ്പൂൺ മൈദ,

ആവശ്യത്തിന് ഉപ്പ്, അര ടീസ്പൂൺ കുരുമുളക് പൊടി, അൽപം തൈരും വെള്ളവും കൂടി ചേർത്ത് മാവ് ഉണ്ടാക്കണം.ചൂടായ ചട്ടിയിൽ എണ്ണ ഒഴിച്ച്, മുറിച്ചു വച്ചിരിക്കുന്ന മുട്ട ഈ മാവിൽ മുക്കിയിട്ട് വറുത്തെടുക്കാം.മറ്റൊരു പാനിൽ എണ്ണ ഒഴിച്ച് ചൂടായതിന് ശേഷം ഒരു ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, 3 പച്ചമുളക് എന്നിവ ചേർത്തിട്ട് ഒരു സവാളയും ഒരു കാപ്സിക്കവും ഇട്ട് വഴറ്റണം.

ഇതിലേക്ക് കുറച്ച് മുളകു പൊടിയും കുരുമുളക് പൊടിയും ചേർത്ത് വഴറ്റണം. ഇതിലേക്ക് ടൊമാറ്റോ കെച്ചപ്പ്, ചില്ലി സോസ്, സോയ സോസ് എന്നിവയും കൂടി ചേർത്ത് ആവശ്യത്തിന് ഉപ്പും വെള്ളവും കൂടി ചേർത്ത് മല്ലിയിലയും ചേർക്കാം.ഇതിലേക്ക് വറുത്ത്‌ വച്ചിരിക്കുന്ന മുട്ടയും കൂടി ചേർക്കാം.നല്ല സ്വാദിഷ്ടമായ എഗ്ഗ് ചില്ലി റെഡി. ഈ ഒരു കറി ഉണ്ടെങ്കിൽ കുട്ടികൾ നാല് തവണ വേണമെങ്കിലും

വയറു നിറച്ച് ഭക്ഷണം കഴിക്കും. ചപ്പാത്തിക്കും ഇടിയപ്പത്തിനും ഫ്രൈഡ് റൈസിനും ഒപ്പം കഴിക്കാവുന്ന നല്ല രുചികരമായ കറിയാണ് ഇത്.എഗ്ഗ് ചില്ലി ഉണ്ടാക്കാൻ ആവശ്യമുള്ള ചേരുവയും വിധവും നല്ല വിശദമായി താഴെ കാണുന്ന വീഡിയോയിൽ ഉണ്ട്. ഈ വീഡിയോ കണ്ടു നോക്കാൻ മറക്കരുതേ. video credit:Kannur kitchen