ഭ്രാന്തമായ വാരാന്ത്യത്തിനും ഓർമ്മകൾക്കും നന്ദി.!! ഭാര്യ അമാലിനൊപ്പം ദുബായിൽ വെച്ച് പുതിയ സന്തോഷം പങ്കുവെച്ച് ദുൽഖർ | Dulquer salmaan share new happiness

dulquer salmaan share new happiness

Dulquer salmaan share new happiness : മലയാള സിനിമയിൽ അനേകം താര ദമ്പതികൾ ഉണ്ട് എന്നാൽ ഏറ്റവും ക്യൂട്ട് സ്റ്റാർ കപ്പിൾ ഏതെന്നു ചോദിച്ചാൽ മലയാളികൾ സംശയമില്ലാതെ പറയും അത് ദുൽഖർ അമാൽ ജോഡി ആണെന്ന്. മലയാളികൾ അത്രയേറെ ഇഷ്ടപ്പെടുന്ന താര ദമ്പതികൾ ആണ് ഇവർ രണ്ടാളും.മമ്മൂട്ടിയെപ്പോലെ തന്നെ കുടുംബ ബന്ധങ്ങൾക്ക്

അതിയായ പ്രാധാന്യം കൊടുക്കുന്ന ഒരു താരമാണ് ദുൽഖർ. ഒരേ സ്കൂളിൽ പഠിച്ച അമാൽ പ്രണയിച്ചാണ് ദുൽഖർ വിവാഹം കഴിച്ചത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും എല്ലാം ചുരുങ്ങിയ സമയം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുമുണ്ട്.ദുൽഖറിനോടൊപ്പം എല്ലാ യാത്രകളിലും തന്റെ പ്രിയപ്പെട്ട ഭാര്യയും ഉണ്ടാകാറുണ്ട്. ചുരുക്കം ചില അവാർഡ് ഷോ കളിൽ പങ്കെടുത്തിട്ടുണ്ട് എന്നല്ലാതെ മീഡിയയിലോ സോഷ്യൽ മീഡിയയിലോ

ഒന്നും സജീവമല്ലാത്ത ആളാണ് അമാൽ.ഇവർക്ക് 6 വയസ്സുകാരിയായ മറിയം എന്ന ഒരു മകൾ കൂടിയുണ്ട്.വിവാഹത്തിന് ശേഷമാണു ദുൽഖർ അഭിനയ രംഗത്തേക്ക് കടന്ന് വന്നത്.സെക്കന്റ്‌ ഷോ എന്ന മലയാള ചിത്രത്തിലൂടെയായിരുന്നു ദുൽഖറിന്റെ സിനിമയിലേക്കുള്ള വരവ്. മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ സിനിമയിലേക്ക് വന്ന ആളാണ് ദുൽഖർ എന്നാൽ ഇന്ന് ഇന്ത്യയൊട്ടാകെ മലയാള ഫിലിം ഇൻഡസ്ട്രിയുടെ മുഖം ദുൽഖർ ആണ്.മണി രത്നം ചിത്രമായ ഓക്കേ കണ്മണി യിലൂടെ തമിഴ് ഇൻഡസ്ട്രിയിലേക്ക് കാലെടുത്തു വെച്ച ദുൽഖർ ഇപ്പോൾ

ബോളിവുഡിൽ അടക്കം തന്റെ അഭിനയ മികവ് തെളിയിച്ചു കഴിഞ്ഞു.ഡ്രെസ്സിങ്ങിലും സ്റ്റൈലിലും എല്ലാം ഒരുപാട് ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരാൾ കൂടിയാണ് ദുൽഖർ.ഇന്ത്യയുടെ ഫാഷൻ ഐക്കൺ ആയി ദുൽഖറിനെ തിരഞ്ഞെടുത്തിട്ടുണ്ട്.സീത റാം എന്ന വമ്പൻ ഹിറ്റിന് ശേഷം ദുൽഖറിന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.എന്നാൽ ഇപ്പോൾ വെക്കേഷൻ ആഘോഷിക്കാൻ ദുബായിൽ എത്തിയ ദുൽഘാറിന്റെയും ഭാര്യയുടെയും ചിത്രങ്ങളാണ് വൈറൽ ആകുന്നത്.കസിൻസിനോടൊപ്പമാണ് താരങ്ങൾ ദുബായിൽ അടിച്ചു പൊളിച്ചത്. ഹിഷാദ് മൂസ എന്ന താരത്തിന്റെ ബന്ധുവാണ് ചിത്രങ്ങൾ പങ്ക് വെച്ചത്.ഒരുപാട് യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒരു താരം കൂടിയാണ് ദുൽഖർ.