ദുൽഖറിന്റെ തകർച്ചയുടെ പിന്നിലെ കാരണം ഇതോ ? കാര്യങ്ങൾ പഴയതുപോലല്ല.!! ദുൽഖുർ ഡിലീറ്റ് ചെയ്ത ലൈവ് വീഡിയോ ഇതാ | Dulquer salmaan deleted live video viral entertainment news
Dulquer salmaan deleted live video viral entertainment news
Dulquer salmaan deleted live video viral entertainment news : താരാരാജാവ് മമ്മൂട്ടിയുടെ മകൻ എന്ന അഡ്രെസ്സോടെ സിനിമയിലേക്ക് പ്രവേശിക്കുകയും തുടർന്ന് സ്വന്തം പേര് സിനിമാ ലോകത്ത് സ്വർണ്ണ ലിപികൾ കൊണ്ട് കുറിച്ചിടുകയും ചെയ്ത ഒരേ ഒരു താരമാണ് ദുൽഖർ സൽമാൻ. വെറുമൊരു താരപുത്രൻ മാത്രമല്ല താൻ എന്ന് തെളിയിച്ചു കൊണ്ട് മമ്മൂട്ടി എന്ന മഹാപ്രതിഭയുടെ
തോളോളമെത്തിയിട്ടുണ്ട് നടനെന്ന നിലയിൽ ഇന്ന് ദുൽഖർ. സെക്കന്റ് ഷോ എന്ന മലയാളം സിനിമയിലൂടെ സിനിമാ പ്രവേശനം നടത്തിയ ദുൽഖർ ഇപ്പോൾ പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ആയാണ് അറിയപ്പെടുന്നത്. വളരെ മനോഹരമായി അഭിനയിച്ചും ഡാൻസ് ചെയ്തും പാട്ട് പാടിയുമെല്ലാം ചുരുങ്ങിയ കാലം കൊണ്ട് തന്നെ യുവാക്കൾക്കിടയിൽ ഹീറോ ആയി മാറിക്കഴിഞ്ഞു ദുൽഖർ. വളരെ സെലക്റ്റീവ് ആയി സിനിമകൾ ചെയ്യുന്ന ഒരു താരമാണ് ദുൽഖർ. അത് കൊണ്ട് തന്നെ യുവതാരങ്ങളിൽ
വലിയ ഹിറ്റുകൾ സ്വന്തമാക്കിയ ഒരു താരം ദുൽഖർ തന്നെയാണ്. അതിർത്തികൾ ഇല്ലാത്ത അഭിനയ മികവ് മലയാളത്തിനു പുറമെ മറ്റു ഭാഷകളിലും ദുൽഖറിനെ സ്റ്റാർ ആക്കി മാറ്റി. കുറുപ്പ് ആണ് മലയാളത്തിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. പിടികിട്ടപ്പുള്ളി സുകുമാരകുറുപ്പിന്റെ ജീവിത കഥ പറയുന്ന ചിത്രത്തിൽ നായകനായി ആണ് താരം അഭിനയിച്ചത്. നെഗറ്റീവ് റോൾ ആണെങ്കിലും പ്രേക്ഷകർ കൈ നീട്ടി സ്വീകരിച്ച ചിത്രമാണ് കുറുപ്പ്. പാൻ ഇന്ത്യൻ ലെവലിൽ
സൂപ്പർ ഹിറ്റ് ആയ സീത രാമൻ ആണ് അവസാനം പുറത്തിറങ്ങിയ താരത്തിന്റെ ചിത്രം. ദുൽഖർ ഇന്നലെ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ഉറങ്ങിയിട്ട് ദിവസങ്ങളായി എന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത സാഹചര്യങ്ങളിലൂടെയാണ് കടന്ന് പോകുന്നതെന്നും താരം അർധ രാത്രിയിൽ പങ്ക് വെച്ച വിഡിയോയിൽ പറയുന്നത്. കൂടുതൽ കാര്യങ്ങൾ പറയണമെന്നുണ്ട് പക്ഷേ പറയാൻ തനിക്ക് അനുവാദമില്ലെന്നും താരം പറഞ്ഞു. എന്നാൽ തങ്ങളുടെ പ്രിയ താരത്തിന് എന്ത് പറ്റിയെന്നുള്ള ചോദ്യങ്ങളുമായി നിരവധി ആരാധകർ കമ്മെന്റുകളുമായി വരികയും അൽപ സമയത്തിന് ശേഷം വീഡിയോ ഡിലീറ്റ് ആകുകയും ചെയ്തു.