“അഭിനയം മാത്രമല്ല ഡാൻസും വഴങ്ങും” നൃത്ത പരിശീലന വീഡിയോ പങ്കു വയ്ച്ചു ദുൽഖർ സൽമാൻ.!!

തനിക്ക് അഭിനയം മാത്രമല്ല ഡാൻസും വഴങ്ങും എന്ന് തെളിയിച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ
‘ഹേയ് സിനാമിക”‘ എന്ന പുതിയ സിനിമയിലെ അച്ചമില്ലൈ എന്ന ഗാനത്തിന് ചുവടുവച്ചു കൊണ്ട് എത്തിയിരിക്കുകയാണ് താരം. 3 ദിവസം കൊണ്ട് 3 മില്യണിൽ അധികം ആൾക്കാരാണ് ഈ വീഡിയോ കണ്ടത് എന്ന സന്തോഷം പങ്കു വച്ചുകൊണ്ടാണ് ഈ നൃത്ത പരിശീലന വീഡിയോ അദ്ദേഹം പോസ്റ്റ്‌ ചെയ്തത്.

അഭിനയത്തിൽ സ്വന്തം മികവ് തെളിയിച്ചിട്ടുള്ള അദ്ദേഹം നൃത്തം ചെയ്തു അധികം കാണാറില്ല. ഇതാ അതും തനിക്കു വഴങ്ങും എന്ന് അദ്ദേഹം തെളിയിച്ചിരിക്കുകയാണ്. ‘അച്ചമില്ലൈ ‘ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഈയിടെ പുറത്തു വന്നിരുന്നു. ഈ ഗാനത്തിന്റെ ഒരു പ്രത്യേകത ദുൽഖർ സൽമാൻ തന്നെ ആണ് ഈ ഗാനം പാടിയത് എന്നുള്ളതാണ്. മലയാളത്തിൽ അദ്ദേഹം ഗാനങ്ങൾ പാടിയിട്ടുണ്ട് എങ്കിലും അദ്ദേഹത്തിന്റെ ആദ്യ തമിഴ് സിനിമ ഗാനം കൂടിയാണിത്.

മദൻ കർക്കി എഴുതി ഗോവിന്ദ് വസന്ത ഈണം ഒരുക്കിയ ഈ ഗാനം ഇപ്പോഴും ട്രെൻഡിങ്ങിൽ ആണ്. തന്റെ നൃത്ത പിഴവുകൾ മറച്ചുവച്ചു കൊണ്ട് എഡിറ്റ്‌ ചെയ്തതിനു ബൃന്ദ മാസ്റ്റർക്കു നന്ദിയും രേഖപെടുത്തിയിട്ടുണ്ട് താരം. പ്രശസ്ത കൊറിയോഗ്രഫറായ ബൃന്ദ മാസ്റ്റര്‍ തന്നെയാണ് ഈ സിനിമയുടെ സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഈ സിനിമയുടെ കഥ മദൻ കർക്കിയുടേതാണ്. ദിതി റാവു ഹൈദരിയും കാജല്‍ അഗര്‍വാളുമാണ് നായികമാര്‍.

‘ഹേയ് സിനാമിക” ഒരു റൊമാന്റിക് എന്റർടെയ്നർ എന്ന ലേബലിൽ ആണ് തീയേറ്ററുകളിൽ എത്തുന്നത് . ജിയോ സ്റ്റുഡിയോസും ഗ്ലോബൽ വൺ സ്റ്റുഡിയോസും ചേർന്നു നിർമിക്കുന്ന ഈ സിനിമ ഫെബ്രുവരി 25ന് തിയറ്ററുകളിലെത്തും. ദുൽഖർ സൽമാൻ തമിഴിൽ ചെയ്ത മിക്ക സിനിമകളും സൂപ്പർ ഹിറ്റ്‌ ആയിരുന്നു ഇതും അതുപോലെ ഒരു സൂപ്പർ ഹിറ്റ്‌ മൂവി ആയിരിക്കും എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

Job Vacancies In Dubai We would like to show you notifications for the latest news and updates.
Dismiss
Allow Notifications