ഇനി ആറിൽ നിന്നും ഒന്നിലേക്ക്.!! യാഷുട്ടന്റെ പുതിയ വിശേഷം കണ്ടോ ? സന്തോഷനിമിഷങ്ങൾ പങ്കുവെച്ച് രാജേഷ് ചിന്നു | Driyash Rajesh Chinnu 6th month Birthday Celebration

Driyash Rajesh Chinnu 6th month Birthday Celebration: ടിക് ടോക് വീഡിയോകളിലൂടെ മലയാളികൾക്ക് സുപരിചിതമായ താരങ്ങളാണ് ചിന്നുവും രാജേഷും. വളരെ ചുരുങ്ങിയ സമയം കൊണ്ട് വ്യത്യസ്തമായ വീഡിയോകളിലൂടെ മലയാളികളുടെ സ്വീകരണ മുറിയിലേക്ക് കടന്നു വരുവാൻ ഇരുവർക്കും സാധിക്കുകയുണ്ടാക്കി. കേരളത്തിൽ ടിക് ടോക് നിർത്തലായപ്പോൾ ഇരുവരും യൂട്യൂബിലേക്ക് ചേക്കേറുകയും തങ്ങളുടെ യൂട്യൂബ്

ചാനലിലൂടെ വിശേഷങ്ങൾ അടിക്കടി ആളുകളിലേക്ക് എത്തിക്കുകയും ചെയ്തിരുന്നു. വളരെയധികം കഷ്ടപ്പെട്ട് സോഷ്യൽ മീഡിയ സെലിബ്രിറ്റികളായി മാറിയ ഇരുവരെയും മലയാളികൾക്ക് വളരെയധികം ഇഷ്ടമാണ്. വ്യത്യസ്തമായ സംസാരരീതിയും പുതുമതുള്ളുന്ന വീഡിയോകളും ആണ് എന്നും ഇവരെ ആളുകൾക്കിടയിൽ ചേർത്ത് നിർത്തുന്നത്. വിവാഹം കഴിഞ്ഞ് വർഷങ്ങൾക്കിപ്പുറം ചിന്നുവും രാജേഷും അച്ഛനമ്മമാരായതിൻറെ

വിശേഷവും ഇരുവരും സോഷ്യൽ മീഡിയയിലൂടെയാണ് ആളുകളിലേക്ക് എത്തിച്ചത് ഒരു ഫോട്ടോ ഷൂട്ടിനിടെ വളരെയധികം സർപ്രൈസ് ആയാണ് ചിന്നു താൻ ഒരു അമ്മയാകാൻ പോകുന്നു എന്ന വിവരം രാജേഷിനെ അറിയിച്ചത്. ഇതിൻറെ വീഡിയോയും പിന്നീട് വീട്ടുകാരുടെ പ്രതികരണവും ഒക്കെ ഇരു താരങ്ങളും തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റ് ചെയ്യുകയുണ്ടായി. അതിനുശേഷം ജീവിതത്തിലേക്ക് കുഞ്ഞെത്തിയ

നല്ല നിമിഷങ്ങളുടെ ആഘോഷങ്ങളും താരങ്ങൾ ആളുകളിലേക്ക് എത്തിക്കുവാൻ മറന്നില്ല. മകൻറെ പേരിടീലും നൂലുകെട്ടും അടങ്ങുന്ന എല്ലാ വിശേഷങ്ങളും അടിക്കടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച താരങ്ങൾ ഇപ്പോൾ മകൻറെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ കാര്യമാണ് ആളുകളിലേക്ക് എത്തിച്ചിരിക്കുന്നത്. മകൻ ജനിച്ച് ആറുമാസം പിന്നിട്ടതിൻറെ സന്തോഷം വളരെയധികം ആഘോഷത്തോടെ തന്നെയാണ് ഇരുവരും പങ്കുവെച്ചിരിക്കുന്നത്. പിങ്ക് ഷെയിഡിലുള്ള വസ്ത്രങ്ങളും ബാഗ്രൗണ്ടും ആണ് മകൻറെ ആറാം മാസത്തോടനുബന്ധിച്ച് ഉള്ള ആഘോഷങ്ങൾക്കായി താരങ്ങൾ തിരഞ്ഞെടുത്തത്.