എത്ര വലിയ ദൃഷ്ടി ദോഷവും മാറും ഇങ്ങനെ ചെയ്‌താൽ.!! ഇതാ പത്ത് പരിഹാര മാർഗ്ഗങ്ങൾ.!! | Drishtidosham maaran Astrology in Malayalam

Drishtidosham Astrology Malayalam : കണ്ണേറ് അല്ലെങ്കിൽ ദൃഷ്ടി ദോഷം എന്ന് കേൾക്കുമ്പോൾ പലരും കരുതും എന്തുണ്ടായിട്ടാണ് ദൃഷ്ടി കിട്ടാൻ എന്ന്. ഒരുപാട് സ്വത്തോ പണമോ ഉള്ളവർക്ക് മാത്രമല്ല ദൃഷ്ടി ദോഷം ഏൽക്കുന്നത്. കുടുംബവും ഒത്ത്  പുറത്തു പോയാൽ, സന്തോഷമായിട്ട് ചിരിച്ചു കൊണ്ട് ഇരിക്കുന്നത് കണ്ടാൽ, നല്ലൊരു വസ്ത്രം ധരിച്ചാൽ അങ്ങനെ ചെറിയ കാര്യങ്ങൾക്ക് വരെ ദൃഷ്ടി ദോഷം ഏൽക്കും.

ഏതെങ്കിലും രീതിയിൽ മുന്നോട്ട് വരാൻ ശ്രമിക്കുമ്പോൾ നമ്മെ പിന്നോട്ട് വലിക്കുന്ന ഒന്നാണ് ദൃഷ്ടി ദോഷം. ഇതിനൊക്കെ ഉള്ള പരിഹാരമാണ് ഈ വീഡിയോ.ആദ്യത്തെ പരിഹാരം നമ്മളെല്ലാവരും ചെയ്യുന്ന ഒന്നാണ്. ഉപ്പും കടുകും വറ്റൽ മുളകും കൂടി ഉരിയാടാതെ കിഴക്കോട്ടു തിരിഞ്ഞു നിന്ന് തലക്കുഴിഞ്ഞിട്ട് കത്തിക്കണം.കുരുമുളക് ചൂലിന്റെ ഈർക്കിൽ വസ്ത്രത്തിന്റെ നൂൽ എന്നിവ ഉരിയാടാതെ കിഴക്കോട്ടു തിരിഞ്ഞു നിന്ന് തലക്കുഴിഞ്ഞിട്ട് കത്തിക്കുന്നത് രോഗാവസ്ഥയ്ക്ക് നല്ലതാണ്.

ശനിയാഴ്ച രാത്രിയിൽ പത്തു മണിക്കും പന്ത്രണ്ട് മണിക്കും ഇടയിൽ ചെയ്യേണ്ട ഏറ്റവും ഫലപ്രദമായ വിദ്യയാണ് അടുത്തത്. ഏഴ് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നും കൊണ്ടു വരുന്ന കടുക് കെട്ടിൽ നിന്നും ഏഴ് കടുക് വീതം എടുക്കണം. ഇത് ഒരു പാത്രത്തിൽ ഏഴ് കൂട്ടമായി വയ്ക്കണം. ഓരോ കൂട്ടവും കയ്യിലെടുത്ത് ഏഴു പ്രാവശ്യം തലയ്ക്കുഴിയണം. ഇതിനെ ഒരു വെള്ളത്തുണിയിൽ വയ്ക്കണം.

ഇത് അവർ നെഞ്ചോട് ചേർത്ത് വച്ചു പ്രാർത്ഥിച്ചു വീടിന്റെ കിഴക്ക് ഭാഗത്ത് കർപ്പൂരാഗ്നിയിൽ കത്തിക്കണം. കയ്യും കാലും മുഖവും കഴുകിയിട്ടു വേണം അകത്തേക്ക് കയറാൻ.വീടിന്റെ വടക്ക് കിഴക്ക് ഭാഗങ്ങളിൽ ഇല്ലി, മുള,വെറ്റിലക്കൊടി എന്നിവ വച്ച് പിടിപ്പിക്കുന്നത് നല്ലതാണ്. ഭദ്രകാളി ക്ഷേത്രത്തിൽ കറുത്ത ചരട് അണിയുന്നത് ഇതു പോലെ വളരെ ഫലപ്രദമായ പത്ത് പരിഹാരമാണ് വീഡിയോയിൽ പറയുന്നത്.Video Credit : Infinite Stories