“ചുറ്റുമുള്ളത് മനസിലാക്കാനുള്ള അവളുടെ കൗതുകകരമായ കണ്ണുകൾ കാണുമ്പോൾ വല്ലാത്ത ആനന്ദമാണ്”.. മകൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ദിവ്യ ഉണ്ണി.!!

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ദിവ്യ ഉണ്ണി. നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ തിളങ്ങി നിന്നിരുന്ന ഒരാളായിരുന്നു ദിവ്യ. ഒരു കാലത്ത് മുൻനിര നായികമാരിൽ ഒരാളായിരുന്ന താരം വിവാഹശേഷം അഭിനയത്തോട് വിട പറഞ്ഞിരുന്നു.

അഭിനയത്തില്‍ സജീവമല്ലാത്തപ്പോഴും നൃത്തം താരത്തിനൊപ്പമുണ്ടായിരുന്നു. നൃത്തവിദ്യാലയവും പരിപാടികളുമൊക്കെയായി സജീവമാണ് ദിവ്യ ഉണ്ണി. അടുത്തിടെയാണ് താരം തൻെറ മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകിയത്.

മകൾ ഐശ്വര്യയുടെ വിശേഷങ്ങളെല്ലാം താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മകളുടെ പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. ചിത്രത്തിൽ നൃത്തവേഷത്തിലാണ് ദിവ്യ ഉണ്ണി. കുഞ്ഞതിഥിയുടെ ക്യൂട്ട് ചിത്രങ്ങള്‍ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്

‘ചുറ്റുപാടും എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ ശ്രമിക്കുന്ന അവളുടെ കൗതുകകരമായ ചെറിയ കണ്ണുകൾ കാണുമ്പോൾ വല്ലാത്ത ആനന്ദമാണ്. ജീവിതത്തിലെ ഓരോ ദിവസവും കുട്ടികളുടെ മെമ്മറി ബാങ്കിൽ നമ്മൾ നിക്ഷേപം നടത്തുകയാണെന്ന് പറയുന്നത് വളരെ ശരിയാണ്’ എന്നാണ് ഈ ചിത്രത്തിന് തരാം അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.