ഡിംപിൾ കുടുംബത്തിൽ ഒരാൺ കുഞ്ഞ് കൂടി.!! സഹോദര ഭാര്യയുടെ ഡെലിവറി വിവരം പങ്കുവെച്ച് നടി ഡിംപിൾ; ആശംസകളുമായി ആരാധകർ | Dimple Rose share new happiness

Dimple Rose share new happiness : ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന നടിയാണ് ഡിമ്പിൾ റോസ്. നിരവധി ചിത്രങ്ങളിലും ടീവി സീരിയലുകളിലും താരം അഭിനയിച്ചു. വിവാഹ ശേഷം അഭിനയത്തിൽ നിന്ന് ഒരു ബ്രേക്ക്‌ എടുത്തു എങ്കിലും സോഷ്യൽ മീഡിയയിൽ ഇപ്പോഴും താരം തന്നെയാണ് ഡിമ്പിൾ.യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങളെല്ലാം തന്നെ താരം പങ്ക് വെയ്ക്കാറുണ്ട്.മകനായ 2 വയസ്സുകാരൻ പാച്ചുവിനെ നോക്കുക എന്നതാണ് ഡിമ്പിളിൻറെ ഇപ്പോഴത്തെ പ്രധാന ജോലി.

അമ്മ എന്ന നിലയിൽ വലിയൊരു സങ്കടക്കടൽ നീന്തിയാണ് താരം ഇപ്പോൾ വന്ന് നിൽക്കുന്നത്. പാച്ചുവിനൊപ്പം ഒരു കുഞ്ഞു കൂടി താരത്തിന് ജനിച്ചിരുന്നു.എന്നാൽ പ്രസവത്തോട് കൂടി ആ കുഞ്ഞു താരത്തിന് നഷ്ടമായി ഇരട്ടക്കുട്ടികളിൽ ഒരാളെ മാത്രമേ ഡോക്ടർമാർക്ക് രക്ഷിക്കാനായുള്ളു. എന്നാൽ അത് വലിയ ഷോക്ക് ആയിരുന്നു താരത്തിന് കൊടുത്തത്.ജനിച്ച ഉടൻ ജീവൻ നഷ്ടമായെങ്കിലും ആ കുഞ്ഞിന്റെ ഓർമ്മയിലാണ് ഡിമ്പിൾ ഇപ്പോഴും ജീവിക്കുന്നത്.

കെസ്റ്റർ എന്നാണ് ആ കുഞ്ഞിന് ഡിമ്പിൾ പേര് കൊടുത്തിരിക്കുന്നത്.പാച്ചുവിന്റെ എല്ലാ പിറന്നാൾ ദിവസവും ഡിമ്പിളിനെ കെസ്റ്ററിന്റെ ഓർമ്മകൾ വേദനിപ്പിക്കാറുണ്ട്. ഓർമ്മ ദിവസം കെസ്റ്ററിന്റെ കല്ലറയിൽ പൂക്കൾ വെക്കുന്ന പാച്ചുവിന്റെ വീഡിയോ താരം പങ്ക് വെച്ചിട്ടുണ്ട്. സന്തോഷവും സങ്കടവും ഒരുമിച്ചു ചേർന്ന ദിനമാണ് ഡിമ്പിളിനത്. ഡിമ്പിളിന്റെ യൂട്യൂബ് ചാനലിലൂടെ ഡിമ്പിളിന്റെ സഹോദരൻ ഡോണും സഹോദരന്റെ ഭാര്യ ഡിവൈനും എല്ലാവർക്കും സുപരിചിതരാണ്.

ഇവരുമൊത്തുള്ള സന്തോഷകരമായ നിമിഷങ്ങളെല്ലാം താരം തന്റെ യൂട്യൂബ് വ്ലോഗ്ഗിലൂടെ പങ്ക് വെയ്ക്കാറുണ്ട്. സഹോദരന്റെ ഭാര്യ ആണെങ്കിലും സ്വന്തം സഹോദരിമാരെപ്പോലെയാണ് ഡിമ്പിളും ഡിവൈനും.ഇപോഴിതാ ഡിവൈനും ഡോണിനും രണ്ടാമത് കുഞ്ഞു ജനിച്ച സന്തോഷം പങ്ക് വെച്ചിരിക്കുകയാണ് ഡിമ്പിൾ. ഇവരുടെ മൂത്ത കുട്ടിയുടെ പേര് തൊമ്മി എന്നാണ് രണ്ട് വയസ്സാണ്പ്രായം. രണ്ടാമത് ഗർഭിണിയായ വിവരം ഡിവൈൻ തന്റെ യൂട്യൂബ് ചാനലിലൂടെ അറിയിച്ചിരുന്നു.ഇപ്പോൾ ഡിമ്പിൾ തന്റെ സ്റ്റോറിയിലൂടെയാണ് കുഞ്ഞു ജനിച്ച വിവരം ഒഫീഷ്യൽ ആയി അറിയിച്ചത്.