പഴയ വീഡിയോയ്ക്ക് പുത്തൻ പുത്തൻ ബാഗ്രൗണ്ട് മ്യൂസിക് 😍😍 ദിലീപ് കാവ്യാ ദമ്പതികളുടെ എൻട്രി ആഘോഷമാക്കി ആരാധകർ 🔥🔥 [വീഡിയോ]

മലയാളികളുടെ എക്കാലത്തെയും പ്രിയ താരജോഡികളാണ് ദിലീപും കാവ്യാമാധവനും. നസീര്‍ – ഷീല താരജോഡികള്‍ കഴിഞ്ഞാല്‍ മലയാള സിനിമയില്‍ ഏറ്റവും അധികം സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ച താര ജോഡികളാണ് ദിലീപും കാവ്യ മാധവനും. ദിലീപ് ഇപ്പോഴും അഭിനയ രംഗത്ത് സജീവ സാന്നിധ്യം ആണെങ്കിലും കാവ്യ അത്ര സജീവം അല്ല. സോഷ്യൽമീഡിയയിലും സജീവമല്ലാത്ത താരദമ്പതികളുടെ

വിശേഷങ്ങളൊക്കെ ആരാധകർ അറിയുന്നത് മകൾ മീനാക്ഷിലൂടെയും സെലിബ്രിറ്റി വാർത്തകളിലൂടെയും ആരാധക പേജിലൂടെയും ഒക്കെയാണ്. അതുകൊണ്ടുതന്നെ താരദമ്പതികളുടെ വാർത്തകളറിയാൻ ആരാധകർക്ക് പ്രത്യേക ആകാംഷയാണ് എന്നതാണ് സത്യം. നടിയും നർത്തകിയുമായ ഉത്തര ഉണ്ണിയുടെ വിവാഹത്തിന്റെ ഒരു വീഡിയോ പുതിയ ബാക്ക്ഗ്രൗണ്ട് മ്യൂസിക് നല്‍കി ഒരുക്കിയ വീഡിയോ ദിലീപ് ഫാന്‍സ് വേള്‍ഡ് എന്ന ഇന്‍സ്റ്റഗ്രാം പേജിൽ ആണ് ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

കാവ്യ തന്നെ അഭിനയിച്ച പുലിവാല്‍ കല്യാണം എന്ന ചിത്രത്തിലെ, ‘ഗുജറാത്തി കാല്‍ത്തള കെട്ടിയ മലയാളി പെണ്ണാണ് നീ’ എന്ന പാട്ടിന്റെ പശ്ചാത്തലത്തില്‍ വിവാഹ സൽക്കാരത്തിന് എത്തുന്ന കാവ്യയുടേയും ദിലീപിൻ്റെയും വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. നിറഞ്ഞ ചിരിയോടെ എത്തിയ കാവ്യ ഉത്തരയെ കെട്ടിപ്പിടിച്ച് ആശംസിക്കുന്നതും വീഡിയോയില്‍ കാണാം. വിവാഹ ശേഷം മഞ്ജു വാര്യരെ ദിലീപ് ക്യാമറ കണ്ണുകളില്‍ നിന്നും അകറ്റി നിര്‍ത്തിയതുപോലെ

കാവ്യയെയും മാറ്റിനിർത്തും എന്ന തരത്തിലുള്ള അടക്കംപറച്ചിലുള്‍ നേരത്തെ ശക്തിമായി തന്നെ ഉണ്ടായിരുന്നുവെങ്കിലും അതിന് നേർവിപരീതമായ ആണ് ഇപ്പോൾ സംഭവിക്കുന്നത്. അഭിനയത്തിൽ ഇടവേള എടുത്തിരിക്കുന്നത് കാവ്യ തന്നെയാണ്. ദിലീപ് പങ്കെടുക്കുന്ന മിക്ക ചടങ്ങുകളിലും കാവ്യയും സാന്നിധ്യം അറിയിക്കാറുണ്ട്. ഇരുവരും പങ്കെടുക്കുന്ന പരിപാടികളുടെ വീഡിയോ പകർത്തി പങ്കുവയ്ക്കുന്നത് ആരാധകർ തന്നെയാണ്.

Job Vacancies In Dubai We would like to show you notifications for the latest news and updates.
Dismiss
Allow Notifications