‘വളരെ ധൈര്യ ശാലിയാണ് സംഭവമാണ് എന്നൊക്കെ ഷോ ചെയ്ത മാഷ് അതോടെ ഭയങ്കരമായിട്ട് പേടിച്ചു’; അനുഭവം പങ്കുവെച്ച് ദേവിക നമ്പ്യാർ | Devikaa Nambiaar share their baby video
Devikaa Nambiaar share their baby video: കുടുംബ പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടമുള്ള ഒരു താരമാണ് ദേവിക നമ്പ്യാർ. നിരവധി പരമ്പരകളിലൂടെ പ്രേക്ഷക ഹൃദയം കവർന്ന താരം. താരത്തിന്റേതായ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ പ്രചാരമാണ് ഉള്ളത്. വ്യത്യസ്തതയും ശാന്തതയും നിറഞ്ഞ ദേവികയുടെ സ്വഭാവം തന്നെയാണ് ആരാധകരെ ദേവിക യിലേക്ക് കൂടുതൽ അടുപ്പിക്കാൻ ഉള്ള കാരണം. ഐഡിയ സ്റ്റാർ സിംഗറിലൂടെ ശ്രദ്ധേയനായ വിജയ് മാധവാണ് താരത്തിന്റെ ഭർത്താവ്. ഇരുവരും ഒന്നിച്ച് ചെയ്യുന്ന എല്ലാ വീഡിയോകളും വളരെ പെട്ടെന്നാണ്
പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്. സംഗീത സംവിധായകൻ കൂടിയാണ് വിജയ്. അഭിനയവും അവതരണവും ഡാൻസും എല്ലാം യൂട്യൂബിലും സജീവമാണ് ഇവർ. കഴിഞ്ഞ കുറച്ചു മാസങ്ങളായി ദേവികയും വിജയും അച്ഛനമ്മമാരാകാൻ പോകുന്നതിന്റെ വിശേഷങ്ങൾ ആയിരുന്നു സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നത്. ഇവർക്ക് ഒരു ആൺകുട്ടിയാണ് പിറന്നു എന്നതും പിന്നീട് പ്രേക്ഷകർ അറിഞ്ഞു. ഇവരുടെ സന്തോഷത്തിൽ പ്രേക്ഷകരും പങ്കാളികളായി. മറ്റൊരു വീഡിയോ ആണ് യൂട്യൂബിലൂടെ പ്രേക്ഷകർക്കും മുന്നിലേക്ക് ഇരുവരും പങ്കുവെച്ചിരിക്കുന്നത്.കുഞ്ഞിന്റെ

പൊക്കിൾകൊടി വീണതിന്റെ വീഡിയോയാണിത്. അതായത് വിജയ് മാധവൻ കുഞ്ഞിനെ കളിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ പൊക്കിൾകൊടി വീണുപോയി എന്നും, എന്നാൽ ഇതിനുത്തരവാദി ഞാനല്ല എന്ന് പറഞ്ഞുകൊണ്ട് മാഷ് ഒന്ന് പേടിച്ചുപോയി എന്നുമാണ് വീഡിയോയിൽ ദേവിക പറയുന്നത്. ഇവിടെ വന്ന സമയം മുതൽ പൊക്കിൾകൊടി വീണാൽ കുഞ്ഞിനെ കുളിപ്പിക്കാം എന്നല്ലേ എന്നാണ് മാഷ് ചോദിക്കുന്നത് എന്നും, മാത്രമല്ല കുഞ്ഞിനെ ഞാൻ കുളിപ്പിക്കാം എന്നാണ് മാഷിപ്പോൾ പറയുന്നത് എന്നും ദേവിക പറഞ്ഞു. കൂടാതെ എന്നാൽ കുഞ്ഞിനെ കുളിപ്പിച്ചു കാണിക്കും എന്ന് ഉറപ്പല്ലേ
എന്ന ദേവിക തമാശ രൂപേണ വിജയോട് ചോദിക്കുകയും ചെയ്യുന്നുണ്ട്. എനിക്ക് കുഞ്ഞുങ്ങളെ കുളിപ്പിച്ച് അത്ര വലിയ പരിചയമൊന്നുമില്ല എങ്കിലും ഞാൻ ശ്രമിച്ചു നോക്കുമെന്ന് വിജയ് പറയുന്നതും വീഡിയോയിൽ കേൾക്കാം. എന്നാൽ അങ്ങനെയാണെങ്കിൽ ആ വീഡിയോ ഞാൻ എടുത്ത് പ്രേക്ഷകരെ കാണിക്കും എന്നും ദേവിക പറയുന്നു. കൂടാതെ പ്രേക്ഷകരോട് സംസാരിക്കുന്ന ഈ സമയം മാത്രമാണ് ഞാൻ റസ്റ്റ് ഇല്ലാതെ ഇരിക്കുന്നത് എന്നും, അല്ലാത്ത എല്ലാസമയവും കിടത്തമാണ് പരിപാടിയെന്നും ദേവിക ആരാധകരോട് പറയുന്നു. നിങ്ങളുടെ ഓരോ കമന്റുകളും വായിച്ചു കേൾക്കുമ്പോൾ വളരെയധികം സന്തോഷം തോന്നുന്നു എന്നും, അതുകൊണ്ടാണ് ഇടയ്ക്ക് നിങ്ങളുമായി ഒന്ന് സംസാരിക്കണം എന്ന് എനിക്ക് തോന്നുന്നത് എന്നും ദേവിക പറയുന്നുണ്ട്. ദേവികക്കും കുടുംബത്തിനും എല്ലാവിധ ആശംസകളും വീഡിയോയ്ക്ക് താഴെയായി പ്രേക്ഷകർ നൽകുന്നുണ്ട്. Devikaa Nambiaar share their baby video : Vijay Maadhhav