നിനക്ക് പോലും അറിയാത്ത അത്ര നീ എനിക്ക് പ്രിയപ്പെട്ടതാണ്.!! വി ക്ക് പിറന്നാൾ ആശംസകൾ നേർന്ന് പ്രിയതമ ദീപ്തി വിധുപ്രതാപ് | Deepthi Vidhu Prathap share new happiness

Deepthi Vidhu Prathap share new happiness : മലയാളി പ്രേക്ഷകർ ഏറെ സ്നേഹിക്കുന്ന താരദമ്പതികൾ ആണ് ഗായകനായ വിധു പ്രതാപും ദീപ്തി വിധു പ്രതാപും. മലയാള സിനിമയിലെ യുവ ഗായകരിൽ ഏറ്റവും മികച്ച ഗായകൻ തന്നെയാണ് വിധു. വിധുവിന്റെ വിജയത്തിന് പിന്നിലെ ഏറ്റവും വലിയ ഫാക്ടർ ഭാര്യയായ ദീപ്തി ആണെന്ന് വിധു തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്.

ഈയടുത്താണ് ഇരുവരും തങ്ങളുടെ 15 ആം വിവാഹ വാർഷികം ആഘോഷിച്ചത്. വിവാഹം കഴിഞ്ഞു 15 വർഷം കഴിഞ്ഞിട്ടും ഇപ്പോഴും ഇവരെ കണ്ടാൽ ഹണിമൂൺ ആഘോഷിക്കുന്ന കപ്പിൾ ആണെന്ന് മാത്രമേ തോന്നുകയുള്ളു. ക്ലാസിക്കൽ ഡാൻസർ ആയ ദീപ്തിയെ വിധു കണ്ട് മുട്ടിയത് ഒരു ആൽബത്തിന്റെ ഷൂടിനിടയിൽ വെച്ചാണ്. വിധു കമ്പോസ് ചെയ്ത് പാടിയ ആദ്യത്തെ ആൽബത്തിൽ ദീപ്തി ആയിരുന്നു നായിക. അത് കൊണ്ട് തന്നെ പ്രണയ വിവാഹമാണോ നിങ്ങളുടേത്

എന്ന് പലപ്പോഴും ആരാധകർ ഇരുവരോടും ചോദിക്കാറുണ്ട്. എന്നാൽ തങ്ങളുടേത് വീട്ടുകാർ തമ്മിൽ ആലോചിച്ചു നടത്തിയ വിവാഹം ആണെന്നാണ് താരങ്ങളുടെ മറുപടി. കോട്ടയം നസീർ നായകനായ ചിരികുടുക്ക എന്ന ചിത്രത്തിലെ നായികയായിരുന്നു ദീപ്തി. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ അടക്കം ലോകമെമ്പാടും അനേകം സ്റ്റേജുകളിൽ പെർഫോം ചെയത താരമാണ് ദീപ്തി. ഭരത നൃത്തത്തിലാണ് താരം സ്പെഷ്യലൈസ് ചെയ്തിരിക്കുന്നത്. മ്യൂസിക്കൽ ആൽബങ്ങളിലും താരം അഭിനയിക്കാറുണ്ട്. വലിയ ഹിറ്റ് ആയ നങ്ങേലി എന്ന വിധു പ്രതാപിന്റെ ആൽബത്തിലും

ദീപ്തി അഭിനയിച്ചു. കരിയറിലും വ്യക്തി ജീവിതത്തിലും പരസ്പരം സപ്പോർട്ട് ചെയ്ത് ഉന്നതങ്ങളിലേക്ക് കുതിക്കുന്ന ഈ ദമ്പതികൾ എല്ലാവർക്കും മാതൃകയാണ്. യൂട്യൂബിലെ മികച്ച കോൺടന്റ് ക്രിയേറ്റേഴ്സ് കൂടിയാണ് ഇരുവരുമിപ്പോൾ. ഇരുവരുടെയും കോമഡി വീഡിയോസ് നിമിഷ നേരം കൊണ്ടാണ് വൈറൽ ആകുന്നത്. ഇപോഴിതാ പിറന്നാൾ ദിനത്തിൽ തന്റെ പ്രിയപ്പെട്ട ഭർത്താവിന് ആശംസകൾ പറയുകയാണ് ദീപ്തി. നീ എനിക്ക് എത്ര വേണ്ടപ്പെട്ടതാണെന്ന് നിനക്ക് പോലും അറിയില്ല എന്നാണ് ദീപ്തി പിറന്നാൾ ആശംസകൾ പ്രിയപ്പെട്ട വി എന്നാണ് ദീപ്തി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.