അമരാവതി മതിയായി.. തിരികെ സാന്ത്വനത്തിലേക്കെത്തി അപർണ.. ശിവന്റെ മുടിയിഴകളിൽ തലോടി അഞ്‌ജലി.. സാന്ത്വനത്തിൽ ഇനി ശിവാഞ്ജലിയുടെ പ്രണയകാലം.!!

ഏറെ ആരാധകരുള്ള പരമ്പരയാണ് സാന്ത്വനം. ബാലന്റെയും ദേവിയുടെയും ജീവിതം അനുജന്മാർക്ക് വേണ്ടിയുള്ളതാണ്. ഹരിക്കും ശിവനും കണ്ണനും അവരുടെ അമ്മയുടെ സ്ഥാനത്താണ് ദേവി. അമരാവതിയിലെ തമ്പിയാണ് സാന്ത്വനം വീടിന്റെ ഏകശത്രു. എന്നാൽ തമ്പിയുടെ തന്ത്രങ്ങൾ വിജയിക്കവേ സാന്ത്വനം വിട്ടുപോയ അപർണ സാന്ത്വനത്തിന്റെ കെട്ടുറപ്പും സ്നേഹവും മനസിലാക്കി

തിരിച്ചു വരുന്നതായാണ് പരമ്പരയുടെ പുതിയ പ്രൊമോ വീഡിയോ കാണിക്കുന്നത്. സാന്ത്വനം കുടുംബത്തിന്റെ സ്നേഹം തിരിച്ചറിഞ്ഞ് അപ്പു തിരികെ വരുന്നു എന്ന സാന്ത്വനം വീക്കിലി പ്രൊമോ ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. കുറേനാളുകൾക്ക് ശേഷമാണ് സന്തോഷം മാത്രം നൽകുന്ന ഒരു പ്രൊമോ വീഡിയോ സാന്ത്വനം ടീം പുറത്തുവിടുന്നതെന്നാണ് ആരാധകരുടെ കമന്റ്. സാവിത്രിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ശിവന്റെ സ്നേഹത്തെ വാനോളം ഉയർത്തുകയാണ് അഞ്‌ജലി.

അമ്മയെ ഏറെ കരുതലോടെ നോക്കിയ ശിവനെ ഏറെ ബഹുമാനത്തോടെയാണ് അഞ്‌ജലി മനസാ വഹിക്കുന്നത്. മരുമകനെ മകനായി സ്നേഹിക്കാൻ സാവിത്രിയും തയ്യാറാകുന്നതോടെ പ്രേക്ഷകരും ഏറെ ആഹ്ലാദത്തിലാണ്. ഇനിയുള്ള എപ്പിസോഡുകൾ സാന്ത്വനത്തിൽ സന്തോഷത്തിന്റെ നാളുകൾ എന്നാണ് പ്രേക്ഷകർ വിധിയെഴുതുന്നത്. ഒപ്പം ശിവാഞ്ജലി പ്രണയത്തിന്റെ തീവ്രത ഇനിയങ്ങോട് കത്തിജ്വലിക്കുമെന്ന സന്തോഷവും ആരാധകർക്കുണ്ട്. ശിവന്റെ തലമുടിയിൽ കയ്യോടിക്കുന്ന

അഞ്‌ജലിയും അഞ്ജലിയുടെ കൈകളിൽ ഉറപ്പോടെ തന്റെ കൈകൾ ചേർത്തുപിടിക്കുന്ന ശിവനും പ്രേക്ഷകരെ തെല്ലൊന്നുമല്ല സന്തോഷിപ്പിക്കുന്നത്. ശിവാഞ്ജലി പ്രണയം പൂത്തുതളിർക്കുന്ന വരും എപ്പിസോഡുകൾക്കായ് കാത്തിരിക്കുകയാണ് ഇപ്പോൾ ആരാധകർ. നടൻ സജിൻ ശിവൻ എന്ന കഥാപാത്രമായെത്തുമ്പോൾ ഗോപിക അനിലാണ് അഞ്ജലിയാവുന്നത്. തമിഴിൽ പാണ്ട്യൻ സ്റ്റോർസ് എന്ന പേരിൽ ഹിറ്റായി തുടരുന്ന പരമ്പരയുടെ മലയാളം റീമേക്ക്‌ ആണ് സാന്ത്വനം.

Job Vacancies In Dubai We would like to show you notifications for the latest news and updates.
Dismiss
Allow Notifications