ഡെയ്ൻറെ പിറന്നാൾ ആഘോഷമാക്കി മീനാക്ഷിയും കുക്കുവും.. സോഷ്യല്‍ മീഡിയയില്‍ വൈറലായി പിറന്നാളാഘോഷം.!!

ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെ എത്തി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ഡെയ്ന്‍ ഡേവിസ് എന്ന മലയാളികളുടെ സ്വന്തം ഡിഡി. സ്വാഭാവിക നര്‍മ്മത്തിലൂടെയാണ് ഡെയ്ന്‍ പ്രേക്ഷകരുടെ സ്വീകരണ മുറിയില്‍ നിറസാന്നിധ്യമായി മാറിയത്. ഉടന്‍ പണത്തിലൂടെ അവതാരകനായി എത്തി പ്രേക്ഷകരുടെ മനം കവര്‍ന്ന താരത്തിന്റെ ഇരുപത്തിയേഴാം ജന്‍മദിനമായിരുന്നു കഴിഞ്ഞ ദിവസം. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍

വൈറലായി കൊണ്ടിരിക്കുന്നത് കഴിഞ്ഞ ദിവസം നടന്ന ഡിഡിയുടെ പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ ആണ്.ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത് കഴിഞ്ഞ ദിവസം നടന്ന ഡിഡിയുടെ പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ ആണ്. ഡെയ്‌നിന്റെ പ്രിയ സുഹൃത്തുക്കളായ മീനാക്ഷിയും കുക്കുവും പിറന്നാളാഘോഷത്തിന്റെ മുന്‍നിരയില്‍ തന്നെയുണ്ട്. അവരോടൊപ്പമുള്ള രസകരമായ നിമിഷങ്ങളും അതോടൊപ്പം മീനാക്ഷിയുടെ കുസൃതിത്തരങ്ങളും എല്ലാം വീഡിയോയില്‍ കാണാം.

ഇതിനോടകം തന്നെ ഡിഡിയുടെ ആരാധകര്‍ എല്ലാംതന്നെ ഈ പിറന്നാളാഘോഷത്തിന്റെ വീഡിയോയും ഏറ്റെടുത്തു കഴിഞ്ഞു. ഇതിനു മുന്‍പ് ഡിഡിയും കുക്കുവും ചേര്‍ന്ന് മീനാക്ഷിയുടെ പിറന്നാളിന് സര്‍പ്രൈസ് നല്‍കിയ വീഡിയോയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. നായികനായകന്‍ താരം മീനാക്ഷിക്കൊപ്പമാണ് താരം ഉടന്‍ പണത്തില്‍ എത്തിയിരുന്നത്. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഒരുപോലെ ഈ അവതാരകരെ ആരാധിക്കുന്നു എന്നത് ഇവരുടെ പ്രത്യേക തന്നെയാണ്.

അവതാരകനായി എത്തിയ ഡെയിന്‍ കാമുകി, പ്രേതം 2 തുടങ്ങിയ ചിത്രങ്ങളിലൂടെ സിനിമയിലും ചുവടു വെച്ചു കഴിഞ്ഞു. അവതാരകന്‍ ആയും ഹാസ്യതാരമായും, സിനിമാ നടനായും ഒക്കെ തിളങ്ങുന്ന ഡെയിന്‍ ഡേവിസ് എന്ന ഡിഡിയെ മലയായികളക്ക് എല്ലാം വളരെ ഇഷ്ട്ടമാണ്. ഉപ്പും മുളകും എന്ന പരമ്പരയിലെ ലെച്ചുവിനെ വിവാഹം കഴിച്ചതോടെ സിദ്ധു എന്ന മരുമകനായി ഡിഡി മലയാളികളുടെ മനസ്സില്‍ സ്ഥാനം പിടിച്ചു. തന്റേയായ അവതരണം കൊണ്ട് ആരാധകരുടെ മനസില്‍ ഇടം കണ്ടെത്താന്‍ ഈ കുഞ്ഞു താരത്തിനു സാധിച്ചു എന്നത് ഡെയിനിന്റെ വിജയം തന്നെയാണ് എന്ന കാര്യത്തില്‍ സംശയമില്ല.

Job Vacancies In Dubai We would like to show you notifications for the latest news and updates.
Dismiss
Allow Notifications