ഹമ്പോ എന്താ ഒരു എക്സ്പ്രെഷൻ.!! എന്ത് സീരിയസ് ആയിട്ടാണ് കുഞ്ഞ് പറയുന്നത്.!! ആരും കണ്ടിരുന്ന് പോകും വീഡിയോ | cute girl super expression viral video

cute girl super expression viral video : കുഞ്ഞുങ്ങളുടെ വീഡിയോകൾക്കായി കാത്തിരിക്കുന്നവരാണ് മുതിർന്നവർ. അവരുടെ കളിയും ചിരിയും നമ്മെ ഒരുപാട് സന്തോഷിപ്പിക്കുന്നു. അങ്ങനെ ഒരു കൊച്ചു കുറുമ്പിയുടെ കുഞ്ഞു വിശേഷമാണ് ഇപ്പോൾ പ്രേക്ഷകരെ ചിരിപ്പിക്കുന്നത്. ഒരു കുഞ്ഞുമോളോട് “നമ്മൾ തമ്മിലുള്ള ഇഷ്ടത്തിന് അന്റെ അച്ഛൻ ഓക്കെയാണോ? എന്ന് വീഡിയോ എടുക്കുന്നയാൾ ചോദിക്കുന്നു. ഇതിന് ഓക്കെ എന്ന് മറുപടി പറയുകയാണ് കുഞ്ഞ്. ഞാൻ വിളിച്ചാൽ ഇയ്യ്‌ ഇറങ്ങി വരുമോ?

എന്ന ചോദ്യത്തിനും കുഞ്ഞ് “ആഹ് “എന്ന് മറുപടി കൊടുക്കുന്നു. ഉറപ്പായിട്ടും വരുമോ എന്നതിന് വരും എന്ന് കുഞ്ഞു പറയുന്നു. നമുക്ക് ഒളിച്ചോടി പോവാം എന്ന് പറയുമ്പോൾ കുഞ്ഞ് അമ്പരന്ന് ചേട്ടോ എന്ന് പറഞ്ഞു കണ്ണുപൊത്തി ചിരിക്കുകയാണ്. കുഞ്ഞിന്റെ ക്യൂട്ട് വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. 318 കെ ലൈക്കും 122 കെ ഷെയറും ആണ് വീഡിയോക്ക് ഉള്ളത്. കൂടാതെ ആയിരത്തിലധികം കമന്റുകളും വീഡിയോയ്ക്ക് താഴെ നിറഞ്ഞിരിക്കുന്നു. ചില കമന്റുകൾ

ചിരിപ്പിക്കുന്നതാണ്. ചിലത് ചിന്തിപ്പിക്കുന്നതും. വീഡിയോ പോലെത്തന്നെ രസകരമാണ് അതിൽ നിറഞ്ഞിട്ടുള്ള കമന്റുകളും. “കോലുമിട്ടായി വാങ്ങി തന്നാൽ ഞാൻ വരും”, “ഒളിച്ചോടൽ നടക്കില്ല എടുത്ത് ഓടുന്നതായിരിക്കും നല്ലത്”,” കുറച്ച് സ്നഗ്ഗി കൂടി വാങ്ങിക്കോ തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. കമന്റുകൾക്കും അനേകം ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. വെള്ളയിൽ നീല വരകളുള്ള കുഞ്ഞ് ഉടുപ്പിട്ടാണ് കുറുമ്പി നിൽക്കുന്നത്. ക്യാമറയിലേക്ക്

നോക്കിയാണ് കുഞ്ഞിന്റെ കുഞ്ഞു സംസാരം. കുഞ്ഞുങ്ങളുടെ ഇത്തരത്തിലുള്ള കുഞ്ഞു തമാശകളാണ് ഇന്ന് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഓരോ കുഞ്ഞും ഇന്ന് അവരുടെ തമാശകൊണ്ടും കുറുമ്പുകൊണ്ടും വൈറൽ ആവുകയാണ്. പ്രേക്ഷകരാകട്ടെ ഈ കുറുമ്പിന് വേണ്ടി കാത്തിരിക്കുന്ന വരും.പ്രേക്ഷകരെ മനസ്സിലാക്കി കുഞ്ഞുങ്ങളുടെ കുഞ്ഞു വീഡിയോകളും ആയി വരികയാണ് മ്മടെ മലയാളീസ് എന്ന instagram അക്കൗണ്ട്. 9 കെ ഫോളോവേഴ്സ് ആണ് ഈ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഉള്ളത്.ഇപ്പോൾ ഈ കുഞ്ഞിന്റെ കുഞ്ഞുതമാശയുമായി എത്തിയിരിക്കുകയാണ് മ്മടെ മലയാളീസ്.