ഹയ്യയോ.!! ചിരിച്ച് ചിരിച്ച് ഒരു വഴിയായി; കുഞ്ഞുമോളുടെ പാട്ട് കേട്ട് കാണികൾ ചിരിച്ചു ചിരിച്ചു മരി ച്ചില്ലെന്നേയുള്ളൂ.!! വീഡിയോ വൈറൽ | Cute baby girl singing at cultural program video

Cute baby girl singing at cultural program viral video : പാട്ട് കേൾക്കാൻ ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. അത് പാടുന്നത് ഒരു കുഞ്ഞാണെങ്കിലോ ഇഷ്ടം കൂടുകയേയുള്ളൂ അല്ലേ? അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ഒരു കുഞ്ഞുവാവ പാട്ടുപാടുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. നമസ്തേ കൂട്ടുകാരേ ഞാനൊരു പാട്ടുപാടാൻ പോവാണ് എന്ന് പറഞ്ഞു പാട്ടുപാടാൻ തുടങ്ങുകയാണ് കുഞ്ഞ്. മുയലിന്റെ ബുദ്ധി

എന്ന പാട്ടാണ് കുഞ്ഞു പാടുന്നത്. സിംഹവും കുറുക്കനും എല്ലാം പാട്ടിൽ കടന്നുവന്നു. പാട്ടിനൊപ്പം ഭാവവും കൂടി ആയപ്പോൾ പാട്ട് രസകരമായി തീർന്നു. രണ്ട് കൈയും പൊക്കിക്കൊണ്ട് കരിമലക്കാട്ടിൽ എന്ന പാട്ട് പാടി തുടങ്ങുകയാണ് കുറുമ്പി. യാത്രയായി വിശന്നുവലഞ്ഞു കരിമലക്കാട്ടിൽ തുടങ്ങിയ വാക്കുകൾക്ക് ആംഗ്യം കൂടിയായപ്പോൾ പാട്ട് രസകരമായിത്തീർന്നു. ഓരോ വാക്കിനും അനുയോജ്യമായ ഭാവവും പ്രകടനവുമാണ് കുഞ്ഞിന്റേത്. കുഞ്ഞുമോളുടെ പാട്ട് കേട്ട് ചിരിച്ചു

ചിരിച്ചു മരിച്ചില്ലെന്നേയുള്ളൂ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പുറത്തിറക്കിയിട്ടുള്ളത്. 10 ലക്ഷം വ്യൂവേഴ്സിനെ കുഞ്ഞിന്റെ വീഡിയോ സ്വന്തമാക്കി. വീഡിയോക്ക് 10000 ത്തിലധികം ലൈക്കും ലഭിച്ചു. വീഡിയോയ്ക്ക് താഴെ നിറഞ്ഞ കമന്റ്സും രസകരമായിരുന്നു. സുന്ദരിക്കുട്ടി, ചക്കരക്കുട്ടി, നന്നായി പാടി, നിഷ്കളങ്കമായ പ്രകടനം, ഇങ്ങനൊരു മോളെ കിട്ടിയിരുന്നെങ്കിൽ, കുഞ്ഞുമക്കൾ എന്ത് ചെയ്താലും എത്ര കണ്ടാലും മതിവരില്ല തുടങ്ങിയ സ്നേഹം നിറഞ്ഞ കമന്റുകൾ

ആണ് വീഡിയോക്ക് താഴെ നിറയുന്നത്. കൾച്ചറൽ ഫെസ്റ്റിന്റെ ഭാഗമായാണ് ഈ കുഞ്ഞ് താരം പാട്ടുപാടിയത്. ഓറഞ്ച് നിറത്തിലുള്ള ഫ്രോക്ക് ഇട്ട് മിടുക്കിയായാണ് കുഞ്ഞിന്റെ പാട്ട്. പലതരം പ്രശ്നങ്ങളിൽപ്പെട്ട് ചിരിക്കാൻ മറന്നുപോകുന്നവരാണ് നമ്മൾ.ഇത്തിരി നേരം കിട്ടുമ്പോഴേക്കും പാട്ട് കേൾക്കാൻ ആഗ്രഹിക്കുന്നവരുമാണ് നമ്മൾ. പാട്ടും ചിരിയും ഒരുമിച്ചെത്തിക്കാൻ ഇത്തരം വീഡിയോകൾക്ക് കഴിയുന്നു. കുഞ്ഞിന് നിരവധി ആരാധകരുണ്ടാകാനുള്ള പ്രധാനകാരണവും ഇതാകാം. ഏതായാലും പാട്ടുകൊണ്ട് കാണികളെ കൈയ്യിലെടുത്തിരിക്കുകയാണ് നമ്മുടെ കുഞ്ഞുതാരം. video credit : First Show