ചിത്രയുടെ പൊന്നോമനയ്ക്ക് പിറന്നാൾ.. വേർപാടിൻ്റെ വേദനയിലും ആശസകൾ അറിയിച്ച് മലയാളികളുടെ വാനമ്പാടി.. കുറിപ്പ് വൈറൽ.!!

മലയാളത്തിൻ്റെ വാനമ്പാടി ആരെന്ന് ചോദിച്ചാൽ കെ എസ് ചിത്ര എന്ന ഒറ്റ ഉത്തരമേ മലയാൽക്കുള്ളു. മലയാള സിനിമാ മേഖലയിലും സംഗീത മേഖലയിലും അത്ര അധികം സ്വാധീനിച്ച വ്യക്തിത്വമാണ് കെ എസ് ചിത്ര. ചിത്രയുടെ ഗാനങ്ങൾക്ക് ഹെറ്റെഴ്‌സ് ഇല്ല എന്നതും എടുത്ത് പറയേണ്ട ഒരു കാര്യമാണ്. സോഷ്യൽ മീഡിയയിലൊന്നും അധികം നിറ സാനിദ്ധ്യം അല്ലാത്ത വ്യക്തിയാണ് ചിത്ര.

എന്നാൽ ഇന്ന് ചിത്ര തൻ്റെ ഇൻസ്റ്റാഗ്രാം വഴി പങ്ക് വെച്ച ഒരു പോസ്റ്റ് ചർച്ചാ വിഷയം ആയിരിക്കുകയാണ്. ചിത്രയുടെ ജീവിതത്തിലെ മറക്കാൻ പറ്റാത്ത ഒരു സംഭവം നടന്ന ദിവസമാണ്.2002 ഡിസംബറിനാണ് ചിത്രയ്ക്കും ഭർത്താവ് വിജയ ശങ്കറിനും ഒരു പെൺകുഞ്ഞ് ജനിക്കുന്നത്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം കിട്ടിയതാണ് നന്ദന എന്ന മകൾ. എന്നാൽ, വിധി നന്ദനയെ 2011 ൽ മരണത്തിന് കീഴടക്കി. ചിത്രയ്ക്കും കുടുംബത്തിനും മാത്രമല്ല ഗായികയെ

സ്നേഹിക്കുന്ന എല്ലാവർക്കും നൊമ്പരപ്പെടുത്തുന്ന ഒരു വാർത്ത തന്നെ ആയിരുന്നു നന്ദനയുടെ മരണം. പിന്നീട് എല്ലാ വർഷവും മകളുടെ പിറന്നാളിന് ചിത്ര ഫോട്ടോയും കുറിപ്പും പങ്ക് വെക്കാറുണ്ട്. ഈറനണിഞ്ഞ കണ്ണുകളോടെ അല്ലാതെ ആർക്കും തന്നെ അത് വായിച്ച് തീർക്കാനാവില്ല. ഈ പ്രാവശ്യവും മകളുടെ പിറന്നാളിന് ചിത്ര ഇട്ട ചിത്രവും കുറിപ്പും ശ്രദ്ധേയമായി. “നിന്റെ ജന്മം അനുഗ്രഹീതമായിരുന്നു. നിന്റെ ഓർമ ഞങ്ങൾക്കു നിധിയാണ്. വാക്കുകൾക്കുമപ്പുറം നീ സ്നേഹിക്കപ്പെടുന്നു.

നിന്നെ എത്രത്തോളം മിസ് ചെയ്യുന്നുണ്ടെന്നു പറയാൻ പറ്റുന്നില്ല. പിറന്നാളുമ്മകൾ നന്ദനാ” എന്നാണ് കെ.എസ്.ചിത്ര കുറിച്ചത്. ധാരാളം പേർ ഈ പോസ്റ്റ് ഷയർ ചെയ്യുകയും ചിത്രത്തിന് താഴെ കമൻ്റ് ഇടുകയും ചെയ്തിട്ടുണ്ട്. മലയാളം, തെലുങ്ക്, കന്നഡ, തുടങ്ങി സൗത്ത് ഇന്ത്യൻ സിനിമാ രംഗത്തെ ഒഴിച്ച് കൂടാൻ സാധിക്കാത്ത ഗായികയാണ് കെ എസ് ചിത്ര. ഇരുപത്തി അയ്യായിരത്തോളം ഗാനങ്ങളാണ് ചിത്ര ആലപിച്ചിട്ടുള്ളത്.

Job Vacancies In Dubai We would like to show you notifications for the latest news and updates.
Dismiss
Allow Notifications