ആളുകളെല്ലാം കണ്ണെത്തിച്ചത് ദേവിയേടത്തിയിലേക്ക്.!! ചിപ്പി ചേച്ചിയും ഭർത്താവും ചെന്നിത്തലയുടെ മകന്റെ വിവാഹത്തിന് | Chippi and husband at Chennithala Son wedding

Chippi and husband at Chennithala Son Marriage: മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികമാരില്‍ ഒരാൾ തന്നെയാണ് ചിപ്പി. നായികയായും സഹനടിയായും സിനിമയിൽ തിളങ്ങിയ മലയാളികളുടെ സ്വന്തം ശാലീനസുന്ദരി എന്ന വിശേഷണവും ചിപ്പിക്കുണ്ട്. നിരവധി ടെലിവിഷന്‍ സീരിയലുകളിലെയും ജനപ്രിയമുഖമാണ് നടി ചിപ്പി. 1992ല്‍ പുറത്തിറങ്ങിയ തലസ്ഥാനമാണ് താരത്തിന്റെ ആദ്യ ചിത്രം. പിന്നീട് സോപാനം, പാഥേയം, സി ഐ ഡി ഉണ്ണികൃഷ്ണന്‍

ബി.എ ബി.എഡ്, സ്ഫടികം തുടങ്ങി ഒരുപിടി മികച്ച ചിത്രങ്ങളിലും താരം അഭിനയിച്ചു. അഭിനയത്തിന് പുറമെ ഒരു പ്രൊഡ്യൂസര്‍ കൂടിയാണ് ഇന്ന് പ്രേക്ഷകരുടെ പ്രിയങ്കരിയായ ചിപ്പി രഞ്ജിത്ത്. അഭിനയത്തിൽ നിന്നുമുള്ള ഒരു ഇടവേളയ്ക്കുശേഷം ശക്തമായ ഒരു കഥാപാത്രമായി ചിപ്പി തിരിച്ചെത്തിയിരിക്കുകയാണ് ‘സാന്ത്വനം’ എന്ന സീരിയലിലൂടെ. സംപ്രേഷണം തുടങ്ങി വളരെ കുറച്ച് സമയത്തിനുള്ളില്‍ തന്നെ തന്റെ ശക്തമായ കഥാപാത്രത്തിലൂടെ ചിപ്പി നിരവധി

പ്രേക്ഷകഹൃദയങ്ങളാണ് കീഴടക്കിയിട്ടുള്ളത്. പ്രശസ്ത സിനിമാനിര്‍മ്മാതാവ് രജപുത്ര രഞ്ജിത്ത് ആണ് ചിപ്പിയുടെ ഭര്‍ത്താവ്. മികച്ച അഭിനേത്രി മാത്രമല്ല, ഒരു മികച്ച വ്യക്തിത്വത്തിന് ഉടമ കൂടിയാണ് നമ്മുടെ പ്രിയതാരം ചിപ്പി. സിനിമയിലും സീരിയല്‍ മേഖലയിലുമുള്ളവരുമായി എപ്പോഴും ഏറ്റവും മികച്ച സൗഹൃദം കാത്തുസൂക്ഷിക്കുന്ന നടി ചിപ്പി, ക്ഷണിക്കപ്പെടുന്ന എല്ലാ ആഘോഷവേളകളിലും കൃത്യമായി പങ്കെടുക്കാറുമുണ്ട്. ഇപ്പോഴിതാ രമേശ്‌ ചെന്നിത്തലയുടെ

മകന്റെ വിവാഹത്തിന് താരവും ഭര്‍ത്താവും എത്തിയിരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. കൃത്യസമയത്ത് തന്നെ ഇവർ ചടങ്ങിനെത്തി. ക്യാമറക്കണ്ണുകളെ പോലും ഗൗനിക്കാതെ എല്ലാവരോടും സൗഹൃദത്തിൽ സംസാരിക്കുകയായിരുന്നു ചിപ്പി. കേരളത്തനിമയില്‍ എത്തിയ ചിപ്പി ചടങ്ങിലെ പ്രധാനപ്പെട്ട ഒരു ശ്രദ്ധാകേന്ദ്രമായി മാറി. അതീവസുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടത്. മെടഞ്ഞിട്ട മുടിയില്‍ അൽപ്പം മുല്ലപ്പൂവും ചൂടിയിരുന്നു. അധികം മേക്കപ്പൊന്നും ഉപയോഗിക്കാത്ത താരത്തെ സോഷ്യല്‍ മീഡിയ നന്നായി പ്രശംസിക്കുകയാണ്. എത്ര സിംപിളാണ് ചിപ്പി എന്നാണ് ചിലരുടെ ചോദ്യം.