സ്വാദ് മനസിൽ നിന്നു പോകില്ല.!! ഗംഭീര രുചിയിൽ ഒരു ചിക്കൻ വിഭവം.!! ഇത്രയും സ്വാദ്എങ്ങനെ വന്നു എന്ന് ചിന്തിച്ചു പോകും | CHICKEN CHINTHAMANI RECIPE MALAYALAM

CHICKEN CHINTHAMANI RECIPE MALAYALAM; ചിന്താമണി ചിക്കൻ ആണ്‌ തയ്യാറാക്കുന്നത്.. പേരുകൊണ്ട് തന്നെ വളരെ വ്യത്യസ്തമാണ്, ഈ ഒരു ചിക്കൻ കറി ചിന്താമണി എന്ന പേരിൽ നിങ്ങൾ ഒരു ചിക്കൻ കറി കഴിച്ചിട്ടുണ്ടോ.. പേര് മാത്രമല്ല സ്വാദ് നിങ്ങൾ വിചാരിക്കുന്നതിലും അപ്പുറം ആണ്‌. ചിന്താമണി എന്ന പേര് തന്നെ നമ്മൾ ഒത്തിരി ചിന്തിപ്പിച്ചു പോകും, ചിക്കൻ കറിയാണ് തയ്യാറാക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത്..ചിക്കൻ നന്നായി കഴുകി വൃത്തിയാക്കി ക്ലീൻ ചെയ്ത് മാറ്റിവയ്ക്കുക, അതിനുശേഷം വേണ്ടത്

ഒരു ചീന ചട്ടി ചൂടാവുമ്പോൾ ഇതിലേക്ക് നല്ലെണ്ണ ആണ്‌ ഒഴിച്ച് കൊടുക്കുന്നത്, നല്ലെണ്ണ ഉപയോഗിച്ചാണ് ഇന്നത്തെ ഈ ഒരു ചിന്താമണി ചിക്കൻ തയ്യാറാക്കി എടുക്കുന്നത്.അതിനായി ആദ്യം ചട്ടിയിലേക്ക് നല്ലെണ്ണ ഒഴിച്ച് നന്നായി ചൂടായി കഴിയുമ്പോൾ അതിലേക്ക് ചുവന്ന മുളക് ചെറുതായി കൈകൊണ്ട് മുറിച്ചുവെച്ചത് ചേർത്തുകൊടുക്കാം, ചുവന്ന മുളകിതുപോലെതന്നെ ചേർത്തു കൊടുക്കണം ഒപ്പം തന്നെ അതിലേക്ക് കറിവേപ്പിലയും ചേർത്ത് കൊടുത്ത്, ചെറിയുള്ളി തോല്

കളഞ്ഞതും കൂടെ ചേർത്തുകൊടുത്തും നന്നായിട്ട് തന്നെ ഒന്ന് വഴറ്റിയെടുക്കണം.നന്നായിട്ട് ഫ്രൈ ആയി അതെല്ലാം ഒന്ന് ഉടഞ്ഞു വരുന്ന പാകത്തിന് ആയിരിക്കണം ഇത് ചെയ്യേണ്ടത് അതിനുശേഷം അതിലേക്ക് കുരുമുളകുപൊടി ചേർത്തു കൊടുക്കാം കുറച്ച് മാത്രം ചേർത്താൽ മതി ചുവന്ന മുളകിന്റെ എരിവ് മുന്നിട്ടു നിൽക്കുന്നത്.നല്ലെണ്ണയിൽ തന്നെ വറുത്തെടുത്തിട്ടുള്ള പെരുംജീരകം ഇതിലേക്ക് ചേർത്ത് കൊടുക്കാം ജീരകത്തിന്റെ സ്വാദ് ഇതിൽ വളരെയധികം പ്രധാനം ആണ്

അതിനുശേഷം ഇഞ്ചി, വെളുത്തുള്ളി ചതച്ചതും കൂടി ചേർത്തു കൊടുക്കാം. ചിക്കനിലേക്ക് മഞ്ഞൾപ്പൊടിയും, ഉപ്പും ചേർത്ത് ഒന്ന് നന്നായി കുഴച്ചതിനു ശേഷം ഈ വഴക്കി വെച്ചിട്ടുള്ള ചേരുക കൂടി ചേർത്തു കൊടുക്കാം. ചേർത്തതിനുശേഷം മുകളിലേക്ക് കുറച്ചു കറിവേപ്പില കൂടി വിതറി അടച്ചുവച്ച് വേവിക്കുക, കുറച്ച് സമയം കഴിയുമ്പോൾ ചിക്കൻ നന്നായി വെന്തിട്ടുണ്ടോ മസാലയൊക്കെ അതിൽ പിടിച്ചിട്ടുണ്ട് എന്നത് നോക്കുക, വേറെ മുളക് പൊടിയോ മല്ലിപ്പൊടിയോ ഒന്നും പ്രത്യേകം ചേർക്കുന്നില്ല എന്നതാണ് ഇതിന്റെ പ്രത്യേകത പക്ഷേ വളരെയധികം സ്വാദോട് കൂടിയ നല്ല ഒരു ചിക്കൻ റെസിപ്പി ആണ് ചിന്താമണി ചിക്കൻ. VIDEO CREDIT: Rathna’s Kitchen