ദിവസവും ചെറിയ ഉള്ളി കഴിച്ചാൽ 10 ഗുണങ്ങൾ.. ചെറിയുള്ളി ശീലമാക്കൂ.!!

നമ്മുടെ ജീവിതത്തിൽ നാം സ്ഥിരമായി ഉപയോഗിക്കുന്നതാണ് ചെറിയ ഉള്ളി. ധാരാളം ഔഷധഗുണങ്ങളുള്ള ഒന്നാണ് ചെറിയുള്ളി. കൂട്ടികളിൽ കാണുന്ന വിളർച്ച അകറ്റാൻ ചെറിയുള്ളി വളരെ നല്ലതാണ്. ഉറക്കകുറവിന് ചെറിയുള്ളി കഴിക്കുക.

ഉള്ളിയും കാന്താരിയും തൈരിൽ ചേർത്ത് കഴിച്ചാൽ കൊളസ്‌ട്രോൾ കുറക്കാൻ സഹായിക്കും. വാതരോഗങ്ങൾക്ക് ഇത് വളരെ നല്ലതാണ്. ബിപി സന്തുലനാവസ്ഥയിലാക്കാൻ ഉള്ളി ഉപയോഗിക്കാം. മൂത്രതടസ്സം മൂത്രച്ചൂട് ഇവക്ക് ചെറിയഉള്ളി കഴിക്കാം.

ചെറിയ പ്രാണികൾ കടിച്ചാലുള്ള പാടുകൾ മാറാൻ ഇതിൻറെ നീര് പുരട്ടിയാൽ മതി. പണ്ടുകാലത്ത് പ്രസവിച്ച സ്ത്രീകൾക്ക് ചെറിയുള്ളി നെയ്യിൽ മൂപ്പിച്ച് കൊടുത്തിരുന്നു. ആരോഗ്യസംരക്ഷണത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും ഉള്ളി ഉപയോഗിക്കാം.

മുടിയുടെ സംരക്ഷണത്തിനും മുടി കട്ടിയോടു കൂടി വളരാനും ചെറിയുള്ളി സഹായിക്കും. ഈ വീഡിയോ എല്ലാവർക്കും ഉപകാരപ്രദമാകുമെന്ന് കരുതുന്നു. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : Tips For Happy Life