തന്റെ പ്രണയം വെളിപ്പെടുത്തി വർഷ.!! രേവതിയെ വീട്ടിൽവിട്ടത് ചന്ദ്രയുടെ തന്ത്രമാണെന്ന് സച്ചി അറിയുമ്പോൾ..കഥ മാറിമറിയുന്നു | Chempaneer Poovu today latest episode
Chempaneer Poovu today latest episode: ഏഷ്യാനെറ്റ് പരമ്പരയായ ചെമ്പനീർ പൂവ് മനോഹരമായാണ് ഇപ്പോൾ മുന്നോട്ടു പോകുന്നത്. കഴിഞ്ഞ ആഴ്ച എപ്പിസോഡ് അവസാനിക്കുമ്പോൾ, രേവതി ആടിമാസമായതിനാൽ വീട്ടിലേക്ക് പോയതായിരുന്നു. അങ്ങനെ രേവതി വീട്ടിലെത്തിയപ്പോൾ, ഗജേന്ദ്രൻ്റെ ആളുകൾ രേവതിയെ കാണുകയാണ്. രേവതി വീട്ടിൽ വന്ന കാര്യം മുതലാളിയെ അറിയിക്കാൻ പോവുകയാണ് അവർ.
രേവതി സച്ചിയുടെ വീട്ടിൽ ജോലിക്കാരിയെപ്പോലെയാണെന്ന് അറിഞ്ഞപ്പോൾ, ദേവു രേവതിയെ വഴക്കു പറയുകയാണ്. അപ്പോഴാണ് ശ്രുതിയോട് ചന്ദ്രമതി പെട്ടെന്ന് തന്നെ എനിക്കൊരു മുത്തശ്ശിയാവണമെന്നും, മോൾ വേണം അത് സാധിച്ചു തരാനെന്ന് പറയുകയാണ് ചന്ദ്ര. ആ സമയത്താണ് ശ്രീയെ വിളിച്ചിട്ട് കിട്ടാത്തതിനാൽ റസ്റ്റോൻ്റിലേക്ക് വർഷ എത്തുന്നത്. വർഷയെ കണ്ടതും ശ്രീകാന്ത് ഞാൻ ഇവിടെ ഇല്ലെന്ന് പറയണമെന്ന് പറഞ്ഞ് ഒളിക്കുകയാണ്. എന്നാൽ വർഷറസ്റ്റോറൻ്റിൽ നിന്ന് വിളിച്ചപ്പോൾ,
ശ്രീയുടെ ഫോൺ റസ്റ്റോറൻ്റിൽ വച്ച് അടിഞ്ഞപ്പോൾ, ആ ഫോണെടുത്ത് പോവുകയാണ്. ശ്രീ ഫോൺ വാങ്ങാൻ പിറകെ പോയെങ്കിലും വർഷ കൊടുത്തില്ല. പിന്നീട് സച്ചിവീട്ടിലെത്തിയപ്പോൾ, രേവതി ഇല്ലാത്തതിനാൽ ടേബിളിൽ വച്ചഭക്ഷണത്തിനൊന്നും രുചിയില്ലെന്ന് അച്ഛനോട് പറഞ്ഞപ്പോൾ, അച്ഛൻ രേവതി വരുന്നതിന് മുൻപ് ഇതല്ലേ കഴിച്ചതെന്ന് പറയുകയാണ്. അപ്പോഴാണ് ശ്രുതിയെ കാണുന്നത്. ഇവൾക്ക് ആടിമാസമൊന്നുമില്ലേയെന്ന് ചോദിക്കുകയാണ് സച്ചി.
ഇത് കേട്ടപ്പോൾ, സുധിയും ശ്രുതിയും മുകളിൽ പോവുകയാണ്. അപ്പോഴാണ് സച്ചി ഇനി മുതൽ രണ്ടാളും രണ്ടായി നിന്നാൽ മതിയെന്ന് പറയുകയാണ്.ഈ വീട്ടിൽ രണ്ടു മരുമകൾക്കും രണ്ട് ന്യായം വേണ്ടെന്ന് പറയുകയാണ്.അങ്ങനെ ചന്ദ്രമതിയുടെ കൂടെ കിടത്താൻ പറയുകയാണ്. അതിനു ശേഷം സച്ചി ആടിമാസത്തിൽ ഭാര്യവീട്ടിൽ പോയാൽ ഭർത്താക്കന്മാർക്ക് അവിടെ പോയിക്കൂടെ എന്ന് ചോദിക്കുകയാണ് രവീന്ദ്രനോട്. നീ ഒന്ന് പോയി കിടന്നേ എന്ന് പറഞ്ഞ് റൂമിലേക്ക് പോവുകയാണ്. റൂമിലെത്തിയിട്ട് സച്ചിക്ക് ഉറക്കം വരാത്തതിനാൽ മുകളിൽ ടെറസിൽ പോയി കിടക്കുകയാണ്.
അപ്പോഴാണ് ശ്രീ ഏട്ടൻ അവിടെ കിടന്നത് കണ്ട് അങ്ങോട്ട് പോയി കിടക്കുന്നത്. അങ്ങനെ സച്ചിക്കാണെങ്കിൽ ഉറക്കവുംരുന്നില്ല. രേവതിയെ വിളിക്കുകയൊക്കെ ചെയ്യുകയാണ്. പിറ്റേ ദിവസം രേവതിയെ വിളിച്ച് ഭക്ഷണം കഴിച്ചോ എന്നൊക്കെ ചോദിച്ചപ്പോൾ, രേവതിക്ക് സച്ചിയുടെ അവസ്ഥ മനസിലായി. നിങ്ങൾ ഇങ്ങോട്ട് വാ എന്നും, ഇവിടെ വന്ന് ഭക്ഷണം കഴിക്കാമെന്നും പറയുകയാണ് രേവതി. അങ്ങനെ സച്ചി രേവതിയുടെ വീട്ടിൽ പോവുകയാണ്. അങ്ങനെയിരിക്കെ ഫോൺ വാങ്ങാൻ വേണ്ടി വർഷയെ കാണാൻ ശ്രീ പോവുകയാണ്. അപ്പോഴാണ് വർഷ നമുക്കൊന്ന് കാണണമെന്ന് പറയുന്നത്.ശ്രീ വർഷയെ കാണുകയും, വർഷ പ്രണയം തുറന്നു പറയുകയും ശ്രീയ്ക്ക് പ്രണയസമ്മാനമായി ഒരു മുത്തം നൽകുകയും ചെയ്തപ്പോൾ, അത് വഴി പോയ വർഷയുടെ അച്ഛനും അമ്മയും ആ കാഴ്ച്ച കാണുകയാണ്. ഇതൊക്കെയാണ് അടുത്ത ആഴ്ച നടക്കാൻ പോവുന്നത്.