എത്ര അഴുക്കുപിടിച്ച ചവിട്ടിയും 5 മിനിറ്റിൽ പുതിയതു പോലെയാക്കാൻ ഒരു സൂത്രം 😲😲 ഇനി ചവിട്ടി ഉരച്ചുകഷ്ട്ടപ്പെടേണ്ട.!!

നമ്മുടെ വീടുകളിൽ ഏറ്റവും കൂടുതൽ അഴുക്ക് ഉണ്ടാകുന്ന ഒന്നാണ് ചവിട്ടി. പലപ്പോഴും കല്ലിലിട്ടായാലും വാഷിങ് മെഷീനിലായാലും ചവിട്ടി കഴുകിയാൽ വൃത്തിയാകില്ല. ഒരുപാട് സമയവും നഷ്ടമാവുകയും ചെയ്യും എന്നിരുന്നിനാലോ ചവിട്ടി വൃത്തിയാകുകയുമില്ല.

ഈ അവസരത്തിൽ ചവിട്ടി വൃത്തിയായി കഴുകുന്നതിന് ഒരു എളുപ്പ മാർഗമുണ്ട്. നല്ല ചൂടുവെള്ളം എടുക്കുക. ചൂടുവെള്ളത്തിൽ ഉരുകുന്ന ടൈപ്പ് ചവിട്ടികളാണ് എങ്കിൽ തണുത്ത വെള്ളം എടുത്താൽ മതി.ഇതിലേക്ക് സോപ്പ് പൊടി ഇടുക. ഇതിലേക്ക് 2 tbsp സോഡാപ്പൊടി ചേർക്കുക.

ഇത് നല്ലതുപോലെ മിക്സ് ചെയ്യുക. ഇതിലേക്ക് ചവിട്ടി ഇട്ട് പത്തു മിനിറ്റ് വെക്കുക. പത്തുമിനിറ്റിനുശേഷം നോക്കിയാൽ അഴുക്കൊക്കെ പോയിട്ടുണ്ടാകും. ഇനി ഇത് നല്ല വെള്ളത്തിൽ വെള്ളം മാറ്റി മാറ്റി കഴുകിയാൽ മതി. ഒരുപാട് ഉരച്ച് കഴുകേണ്ട ആവശ്യമില്ല.

ഇത് കുറച്ച് വിനാഗിരി എടുത്ത് അതിൽ ഇടുക. പൊട്ട മണം പോകുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്. ഈ വീഡിയോ എല്ലാവർക്കും ഉപകാരപ്രദമാകുമെന്ന് കരുതുന്നു. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit: PRARTHANA’S FOOD & CRAFT