“ഉത്തമന് ഇത് എന്ത് പറ്റി.. ആശയുമായി പിണങ്ങിയോ!!” ചക്കപ്പഴത്തിൽ നിന്ന് പിൻമാറുകയാണന്നറിയിച്ച് ശ്രീകുമാർ.!!

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട പരമ്പരയാണ് ചക്കപ്പഴം ഫ്ലവേഴ്സിൽ 2020 ഓഗസ്റ്റിൽ തുടങ്ങിയ പരമ്പര വളരെ കുറച്ച് സമയം കൊണ്ടു തന്നെ ആരാധകരെറ്റെടുത്തിരുന്നു. ചാനലിൽ സജീവമായ ചക്കപഴത്തെ ഇരുകൈയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത് അവതാരിക അശ്വതി ശ്രീകാന്ത്, ശ്രീകുമാർ, സബിതാ ജോർജ് അങ്ങനെ ഒട്ടനവധി താരങ്ങളാണ് പരമ്പരയിൽ ഉള്ളത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ആരാധകർ ഹൃദയത്തിൽ ഏറ്റെടുത്ത പരമ്പര

വളരെ നന്നായി തന്നെയാണ് മുൻപോട്ടു പോയിക്കൊണ്ടിരിക്കുന്നത്. അതിനിടയിലാണ് ആരാധകരെ സങ്കടത്തിലാഴ്ത്തി പരമ്പരയിലെ പ്രധാനകഥാപാത്രമായ ഉത്തമൻ പോകുന്നത്. ഉത്തമൻ അവതരിപ്പിക്കുന്ന ശ്രീകുമാറാണ് താൻ പരമ്പരയിൽ നിന്ന് പോകുന്ന കാര്യം സോഷ്യൽ മീഡിയ പേജിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്. പുതിയ അവസരങ്ങൾ ലഭിച്ചതാണോ അതോ വെറെ എന്തെങ്കിലും പ്രശ്നമുണ്ടോ എന്നതടക്കം നിരവധി ചോദ്യങ്ങളാണ് ആരാധകർ

ചോദിച്ചിരിക്കുന്നത്. നമസ്കാരം ചക്കപ്പഴം ഉത്തമന് ഇത്രയും കാലം നിങ്ങൾ തന്ന എല്ലാ പിന്തുണയ്ക്കും ഒരുപാട് നന്ദി ഇനി ഉത്തമനായ ഞാൻ തുടരുന്നില്ല എന്നും നിങ്ങൾ തന്നു കൊണ്ടിരുന്ന എല്ലാ പിന്തുണയും വലിയ ശക്തി തന്നെയായിരുന്നു ഇനി അങ്ങോട്ടും പുതിയ സിനിമകൾക്കും പ്രോഗ്രാമുകൾക്കും എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും ഞാൻ പ്രതീക്ഷിക്കുന്നുണ്ട് കൂടുതൽ വിശേഷങ്ങൾ പിന്നാലെ നിങ്ങൾക്കറിയാം എന്നിങ്ങനെ അടിക്കുറിപ്പോടെ

കൂടിയാണ് ഉത്തമൻ തന്റെ പരമ്പരയായ ചക്കപഴത്തിലെ വീടിനുള്ളിൽ നിൽക്കുന്ന ഒരു ഫോട്ടോയും ചേർത്ത് ആരാധകർക്ക് വേണ്ടി പങ്കുവെച്ചത്. എന്താണ് ഉത്തമന് പറ്റിയത് എന്നോ എന്തുകൊണ്ടാണ് ഉത്തമൻ പരമ്പരയിൽ നിന്ന് പുറത്തേക്ക് പോകുന്നത് എന്നോ അറിയാതെ വിഷമത്തിലാണ് ആരാധകരും. പുതുതായി വരുന്ന ഉത്തമൻ ആരാകും എന്ന സംശയവും ആരാധകർക്കിടയിൽ ഉണ്ട്. വളരെ കുറച്ചുകാലം കൊണ്ട് തന്നെ ആരാധക ഹൃദയം കൈയടക്കിയ മികച്ച ഒരു പരമ്പരയായിരുന്നു ചക്കപ്പഴം. ഒരു കുടുംബത്തിലെ പശ്ചാത്തലത്തിൽ ഒരുക്കിയ പരമ്പരയ്ക്ക് മികച്ച സ്വീകര്യതയാണ് ലഭിക്കുന്നത്.

Job Vacancies In Dubai We would like to show you notifications for the latest news and updates.
Dismiss
Allow Notifications