‘അന്നേ നീ ആ വാഴയ്ക്ക് വെള്ളമൊഴിച്ചോ’; ബ്രോ ഡാഡിയിലെ അച്ഛനും മകനുമായി കല്യാണിയും സായ് കുമാറും.. ഉഗ്രൻ കോംബോ എന്ന് ആരാധകർ.!!

എങ്ങും ഇപ്പോൾ ബ്രോ ഡാഡി തരംഗമാണ്. ‘കാറ്റാടി സ്റ്റീൽസിന്റെ ജിംഗിൽ കേട്ടോ. കാറ്റത്താടില്ല കാറ്റാടി, കരുത്തുള്ള സ്റ്റീൽ ഈ കാറ്റാടി, തരിതുരുമ്പില്ല കാറ്റാടി, കാലാകാലങ്ങളീ കാറ്റാടി’. ലാലേട്ടനും പൃഥ്വിയും തകർത്ത് അഭിനയിച്ച സീനാണിത്. റിലീസിന് മുൻപ് തന്നെ മലയാളികളെ ബ്രോ ഡാഡി കാണാൻ പ്രേരിപ്പിച്ച അടിപൊളി കോമഡി സീൻ. ഉറ്റ സുഹൃത്തുക്കളായ അച്ഛനെയും മകനെയുമാണ് ടീസറിൽ കാണാൻ കഴിയുന്നത്.

റിയൽ ലൈഫിലും അത്തരം അച്ഛൻ മക്കൾ ബന്ധം ഉണ്ടെന്ന് തെളിയിക്കുകയാണ് സായ് കുമാറും ബിന്ദു പണിക്കരുടെ മകൾ കല്യാണി എന്ന് വിളിക്കുന്ന അരുന്ധതി. സോഷ്യൽ മീഡിയയിൽ എല്ലാവരും കാറ്റാടി സ്റ്റീൽസിന്റെ പരസ്യവാചകം റീൽ എടുക്കുന്ന തിരക്കിൽ ആണ്. എങ്കിൽ ഒരു കൈ താനും നോക്കാമെന്ന് കല്യാണിയും കരുതി. തന്റെ ബ്രോ ഡാഡി സായ് കുമാറിനൊപ്പം വീഡിയോ എടുത്ത് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. എടുത്തു കഴിഞ്ഞപ്പോൾ സംഭവം വൻ ഹിറ്റ്.

യഥാർത്ഥ ബ്രോ ഡാഡി തോറ്റുപോകുന്ന പ്രകടനം എന്നായിരുന്നു പ്രേക്ഷക പ്രതികരണം. അച്ഛൻ എന്ന നിലയിലും ഒരു സുഹൃത്ത് എന്ന നിലയിലും മികച്ച ഒരു വ്യക്തി ആണ് സായ് കുമാർ. കല്യാണിയുടെ ചിത്രങ്ങളും വിഡിയോകളും ഇതിന് ഉദാഹരണമാണ്. ടിക് ടോക് സജീവമായിരുന്ന കാലത്ത് ബിന്ദു പണിക്കാർക്കും സായ് കുമാറിനും ഒപ്പം നിരവധി രസകര അവതാരങ്ങളുമായി കല്യാണി ചിരിപ്പിക്കാൻ എത്താറുണ്ടായിരുന്നു.

പിന്നീട് ഇൻസ്റ്റാഗ്രാം റീൽസ് ചുവടുറപ്പിച്ചപ്പോൾ അവിടെയായി കല്യാണിയുടെ പരീക്ഷണങ്ങൾ. ഇതിന് മുൻപ് സായ് കുമാറിനൊപ്പം ചെയ്ത മറ്റൊരു വീഡിയോ വൈറലായിരുന്നു. റാംജി റാവു സ്പീക്കിങ് എന്ന ചിത്രത്തിലെ ബാലകൃഷ്ണനും മത്തായിച്ചനും തമ്മിലുള്ള രസകരമായ ഡയലോഗ് ആയിരുന്നു അത്. ബാലകൃഷ്ണനാണ് സായ് കുമാറും മത്തായിച്ചനായി കല്യാണിയും എത്തി. റീൽസിലെ സ്ഥിര സജീവമാണ് കല്യാണി. സ്കിറ്റും ഡാൻസും എല്ലാം കയ്യടി നേടാറുണ്ട്. തേവര കോളജിൽ അവസാന വർഷ ബി കോം വിദ്യാർത്ഥിനിയാണ് കല്യാണി.