വിവാഹവേഷത്തിൽ കതിർമണ്ഡപത്തിലെക്കല്ല എക്സാം ഹാളിലേക്ക്.!! ആദ്യം എക്സാം, പിന്നെ കല്യാണം. സ്വർണാഭരണമണിഞ്ഞ് എക്സാം ഹാളിലെത്തി യുവതി | Bride went to exam hall viral video
Bride went to exam hall viral video : സോഷ്യൽ മീഡിയകളുടെ കാലമാണിന്ന്. ഇൻസ്റ്റാഗ്രാമിലും, ഫെയ്സ് ബുക്കിലും തുടങ്ങി നിരവധി സോഷ്യൽ മീഡിയകളിൽ റീൽസുകളും വീഡിയോകളും പങ്കുവച്ച് പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറാറുണ്ട് ഇവർ. ഇവരുടെ വീഡിയോകളുടെ ഭംഗിയും ആകർഷണവും കൊണ്ട് ഇവർക്ക് ഉണ്ടാവുന്ന ഫോളോവേഴ്സും കൂടുതലായിരിക്കും.
അങ്ങനെ ഇൻസ്റ്റാഗ്രാമിൽ നിരവധി ഫോളോവേഴ്സുള്ള വ്യക്തിയാണ് റമീസ് ഷാ. ഫുഡ്ബോൾ ഇൻഫ്ലുയൻസറായ അദ്ദേഹം കൂടുതൽ പങ്കുവയ്ക്കുന്നത് കളിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. കൂടാതെ മറ്റ് പല ആനുകാലിക പ്രസക്തമായ വീഡിയോകളും അദ്ദേഹം പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം അദ്ദേഹം പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കല്യാണപ്പെണ്ണായി വന്ന് പരീക്ഷ എഴുതുന്ന പെൺകുട്ടിയുടെ വീഡിയോയായിരുന്നു അത്.
‘ആദ്യം എക്സാം, പിന്നെ കല്യാണം’ എന്ന ക്യാപ്ഷനും നൽകുകയുണ്ടായി. പരീക്ഷയും വിവാഹ ദിവസവും ഒരേ ദിവസം വന്ന പെൺകുട്ടിയായിരുന്നു അത്. പിങ്ക് കളർലാച്ചയിട്ട് സുന്ദരിയായി ഗോൾഡെല്ലാം ധരിച്ച് ആണ് അവൾ പരീക്ഷ എഴുതാൻ വന്നിരിക്കുന്നത്. കാറിൽ നിന്നിറങ്ങിയ ശേഷം ടീച്ചറോടും സുഹൃത്തുക്കളോടും സംസാരിച്ച ശേഷമാണ് അവൾ പരീക്ഷാഹാളിലേക്ക് പോയത്. പരീക്ഷ കഴിഞ്ഞ് അവൾ കല്യാണ പന്തലിലേക്കാണ് യാത്രയായത്. ചിലർ വിവാഹ ദിവസം പരീക്ഷ
വന്നാൽ പരീക്ഷ എഴുതാതെ നിൽക്കാറുണ്ട്. ഈ പെൺകുട്ടി പരീക്ഷ എഴുതിയതിന് ശേഷമാണ് വിവാഹപന്തലിലേക്ക് പോയത്. ഈ വീഡിയോയ്ക്ക് താഴെ നിരവധി കമൻ്റുകളാണ് വരുന്നത്. ചിലർ ഇത് വെറും പ്രഹസനമാണെന്നും, പരീക്ഷയെഴുതി കളക്ടറാവാൻ പോവുകയല്ലേ, കുട്ടി എക്സാം പാസായോ തുടങ്ങി നിരവധി നെഗറ്റീവ് കമൻ്റുകൾ പറഞ്ഞെങ്കിലും, നിരവധി പേർ കുട്ടി എക്സാം എഴുതിയതിന് ശേഷം കല്യാണത്തിന് പുറപ്പെട്ടതിനെ പ്രശംസിച്ചും രംഗത്തെത്തിയിരുന്നു.