എന്തൊരു ചന്തമാണ് ഈ പെണ്ണിന്…. ബ്ലൂ കളര്‍ ചുരിദാറില്‍ അതി സുന്ദരിയായി നസ്രിയ 😍😍 ദുൽഖർ നസ്രിയയോട് പറഞ്ഞത് സോഷ്യൽ മീഡിയ ഏറ്റുപറയുന്നു 🔥🔥

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് യുവനടി നസ്രിയ. ടെലിവിഷൻ അവതാരകായായെത്തി പിന്നീട് സിനിമയിലേക്ക് ചേക്കേറുകയായിരുന്നു താരം. സ്റ്റാർ സിംഗർ ഷോയിലാണ് നസ്രിയയെ ആദ്യമായി പ്രേക്ഷകർ കണ്ടത്. പിന്നീട് പ്രമാണി എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ മകളായും താരം തിളങ്ങി. താരത്തിന്റെ നിഷ്കളങ്കമായ സംസാരശൈലിയും കുട്ടിത്തം വിട്ടുമാറാത്ത ചിരിയും കളിയുമെല്ലാം പ്രേക്ഷകരെ ഏറെ ആകർഷിച്ചിരുന്നു.

ഫഹദ് ഫാസിലിന്റെ ജീവിതപങ്കാളിയായപ്പോഴും നസ്രിയ സിനിമയോടുള്ള ഇഷ്ടം കൈവിട്ടില്ല. കൂടെ എന്ന സിനിമയിൽ പ്രേക്ഷകരെ കയ്യിലെടുക്കും പാകത്തിനുള്ള ഒരു കഥാപാത്രവുമായി നസ്രിയ വിവാഹത്തിന് ശേഷമുള്ള സിനിമാജീവിതത്തിന് തുടക്കം കുറിച്ചു. സോഷ്യൽ മീഡിയയിലും ഏറെ ആക്ടീവായ നസ്രിയ ഇപ്പോൾ ഇൻസ്റ്റാഗ്രാമിലൂടെ ഒരു ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ്. ‘വല്ലപ്പോഴുമൊരിക്കൽ’ എന്ന ക്യാപ്‌ഷനോടെയാണ് ഫോട്ടോ ഷെയർ ചെയ്തിരിക്കുന്നത്.

നീല നിറത്തിലെ ചുരിദാറിൽ സുന്ദരമായ ഒരു പുഞ്ചിരിയോടെയുള്ള ഫോട്ടോയാണ് നസ്രിയ പോസ്റ്റ് ചെയ്തത്. പോസ്റ്റിനു താഴെ നിമിഷ സജയൻ, റോഷൻ മാത്യു, റിമ കല്ലിങ്കൽ, അഹാന കൃഷ്ണ, റാഷി ഖന്ന, സിതാര തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങളും കമ്മന്റുമായെത്തിയിട്ടുണ്ട്. ദുൽഖർ സൽമാനും ഫോട്ടോയ്ക്ക് കമന്റ് നൽകിയിട്ടുണ്ട്. ‘എന്തഴകാണ് കുഞ്ഞീ, നിന്നെക്കാണാൻ’ എന്നാണ് ഡി ക്യൂ കുറിച്ചത്. ദുൽകറുമായ് വലിയൊരു സൗഹൃദമാണ് നസ്രിയക്കുള്ളത്.

ദുൽകറിന്റെ ഭാര്യ അമാലുമായും നസ്രിയ നല്ല കമ്പനിയാണ്. ഇരുവരുമായുള്ള ഫ്രണ്ട്ഷിപ്പിനെ കുറിച്ച് ദുൽഖർ അഭിമുഖങ്ങളിലൊക്കെ സംസാരിക്കാറുണ്ട്. നിർമ്മാണരംഗത്തേക്കും നസ്രിയ കാലെടുത്തുവെച്ചിരുന്നു. നസ്രിയയുടെയും ഫഹദിന്റെയും വിവാഹം പ്രേക്ഷകർ ഏറെ ആഘോഷിച്ച ഒന്നാണ്.ബാംഗ്ലൂർ ഡേയ്സ് എന്ന സിനിമയിലെ ഇരുവരുടെയും പെർഫോമൻസ് പ്രേക്ഷകരെ ഏറെ ഇഷ്ടപ്പെടുത്തിയിരുന്നു.

Job Vacancies In Dubai We would like to show you notifications for the latest news and updates.
Dismiss
Allow Notifications