നല്ലോല പൈങ്കിളീ നാരായണക്കിളീ നാളെയ്ക്കൊരു വട്ടി പൂ വേണം; പഴമയിൽ ഒരൽപം പുതുമയായാലോ ? വെറൈറ്റി ബ്രൈഡ് ടു ബി വൈറൽ | Black and white Bride To Be viral video

Black and white Bride To Be viral video : സേവ് ദി ഡേറ്റ്, ബ്രൈഡ് റ്റു ബി,ഗ്രൂo റ്റു ബി, ബേബി ഷവർ തുടങ്ങി ബ്രേക്ക്‌അപ്പിനും ഡിവോഴ്സിനും വരെ ഫോട്ടോഷൂട്ട്‌ നടത്തുന്ന ഒരു കാലമാണ് ഇത്. ഫോട്ടോ ഷൂട്ടുകളുടെ ഒരു ഉത്സവ കാലം എന്ന് തന്നെ പറയാം. ട്രെൻഡിനനുസരിച് മാറുന്ന ഫോട്ടോഷൂട്ടുകൾ വ്യത്യസ്തവും മനോഹരവുമാക്കാൻ വലിയൊരു മത്സരം

തന്നെയാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. നമ്മുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ ഓർമ്മചിത്രങ്ങളായി സൂക്ഷിക്കുന്നത് ഏറ്റവും നല്ല കാര്യം തന്നെയാണ്. എന്നാൽ അത് വ്യത്യസ്തമാക്കുന്നതിലൂടെ മറ്റുള്ളവരുടെ ഉളിൽ കൂടി നമ്മുടെ നല്ല നിമിഷങ്ങൾ പതിയും .അത് പോലെ വ്യത്യസ്തമായ ഒരു ബ്രൈഡ് റ്റു ബി വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയിലെ ഒരു മനോഹര ഗാനരംഗം എന്ന് മാത്രമേ

ഒറ്റ നോട്ടത്തിൽ ഈ ബ്രൈഡ് റ്റു ബി വീഡിയോ കണ്ടാൽ തോന്നുകയുള്ളു. പഴയ ഹെയർ സ്റ്റൈലും ഡ്രെസ്സിങ്ങും എല്ലാം അതെ പോലെ അനുകരിച്ചാണ് നവ വധുവിനെയും സുഹൃത്തുക്കളെയും വിഡിയോയിൽ കാണാൻ കഴിയുന്നത്. തച്ചോളി ഓതേനൻ എന്ന ചിത്രത്തിലെ നല്ലൊല പൈങ്കിളി നാരായണകിളി എന്ന ഗാനത്തിനാണ് ഇവർ ചുവട് വെച്ചത്.തിരുവനന്തപുരം മണക്കാട് സ്വദേശി ആര്യയുടെയും കല്ലറ സ്വദേശി യദുവിന്റെയും വിവാഹത്തോടെനുബന്ധിച്ചുള്ള ബ്രൈഡ് റ്റു ബി

വീഡിയോ ആണ് ഈ വ്യത്യസ്തമായ തീമിൽ പുറത്ത് വന്നിരിക്കുന്നത്.മുൻപും ഇത്തരം വീഡിയോകൾ ചെയ്ത് സോഷ്യൽ മീഡിയയുടെ ശ്രദ്ധ ആകർഷിച്ച പ്രൈം ലെൻസ്‌ വെഡിങ് ആണ് ഈ വീഡിയോയും ഒരുക്കിയിരിക്കുന്നത്.വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് ആനന്ദ് ആലത്തറയും ഛായഗ്രഹണം അരവിന്ദ് ഉണ്ണിയും എഡിറ്റിങ്ങ് വിനോദ് പ്രൈം ലെൻസും നിർവഹിച്ചിരിക്കുന്നു. വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.