ഇതൊക്കെയാണ് പിറന്നാൾ ആഘോഷം.!! അത്യാഢംബര പിറന്നാൾ വിരുന്ന്; പിറന്നാൾ ഗംഭീരമായി ആഘോഷിച്ച് ഡിംപിൾ റോസും കുടുംബവും | Birthday Celebration Vlog shared by Dimple Rose

Birthday Celebration Vlog shared by Dimple Rose : ബാലതാരമായി അഭിനയലോകത്തേയ്ക്ക് കടന്നുവന്ന് പിന്നീട് ടെലിവിഷൻ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് ഡിംപിൾ റോസ്. അഭിനയരംഗത്ത് ഇപ്പോൾ താരം സജീവമല്ലെങ്കിലും താരത്തിന്റേയും കുടുംബത്തിന്റേയും വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരോട് പങ്കുവയ്ക്കാൻ ഡിമ്പൽ മറക്കാറില്ല. തന്റെ ചേട്ടന്റെ മകന്റെ പിറന്നാൾ വീഡിയോയാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.

വീട്ടിൽ തന്നെയാണ് പിറന്നാൾ ആഘോഷം നടത്തിയത്. ഡിംപിളിന്റെ അമ്മയുടെയും പിറന്നാൾ ആയതിനാൽ തോമുവിന്റേയും അമ്മയുടെയും പിറന്നാൾ ഒരുമിച്ചാണ് ആലോഷിച്ചത്. ആദ്യം അമ്മയുടെ പിറന്നാൾ കേക്ക് മുറിച്ചു. അതിനുശേഷമായിരുന്നു തോമുവിന്റെ പിറന്നാൾ ആഘോഷം. ബ്ളിപ്പി എന്ന കാർട്ടൂൺ കഥാപാത്രത്തിന് അനുയോജ്യമായ തീമിലായിരുന്നു പിറന്നാളിന്റെ അലങ്കാരങ്ങളൊക്കെയും. കുഞ്ഞിന്റെ വസ്ത്രവും പിറന്നാൾ കേക്കും ഡെക്കറേഷനുമെല്ലാം

ഇതേ തീമിൽ തന്നെയായിരുന്നു. പിറന്നാൾ ദിനം തന്നെ പള്ളിയിലെ അമ്പുതിരുന്നാൾ ആയതിനാൾ അതിന്റെ കുറച്ചുഭാഗവും താരം വീഡിയോയിൽ പങ്കുവെച്ചിട്ടുണ്ട്. പിറന്നാൾ ആഘോഷിച്ച അമ്മൂമ്മയ്ക്കും കൊച്ചുമകനും ആശംസകളുമായാണ് പ്രേക്ഷകർ എത്തിയിരിക്കുന്നത്. ഡിംപിളിന്റെ ഗർഭകാലം മുഴുവനും സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെച്ചിരുന്നു. ഇരട്ട കുട്ടികളാണ് എന്ന് മുമ്പേ തന്നെ താരം പറഞ്ഞിരുന്നു. കെസ്റ്ററും പാച്ചു എന്ന കെൻട്രിക്കും ആണ് മക്കൾ.

എന്നാൽ പ്രസവത്തോടെ കെസ്റ്റർ ഈ ലോകത്ത് നിന്നും വിട പറഞ്ഞു. ഒരു കുഞ്ഞുമാലാഖയെ പോലെ വേഷമണിഞ്ഞ് കയ്യിൽ ഒരു പൂവുമായി സഹോദരന്റെ കല്ലറയിൽ വന്ന് തൊഴുതു പ്രാർത്ഥിക്കുന്ന പാച്ചുവിന്റെ വീഡിയോ താരം നേരത്തെ പങ്കുവെച്ചിരുന്നു. ആ വീഡിയോ വൈറലായിരുന്നു. നിരവധി ആരാധകരാണ് സ്നേഹം അറിയിച്ചുകൊണ്ട് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. അന്ന് മുതൽ തന്നെ ഡിംപിളിനെ സ്വന്തം കുടുംബത്തിലെ അംഗമായാണ് പലരും കാണുന്നത്. ആ സ്നേഹം ഓരോ വീഡിയോയിലും കമന്റുകളായും ആരാധകർ അറിയിക്കാറുണ്ട്.