തന്റെ ജോലി നിർത്തിച്ചത് ബിജുച്ചേട്ടൻ തന്നെ.!! ഷൂട്ടിന് പോയാലും ബിജുച്ചേട്ടൻ വീഡിയോ കോൾ വിളിക്കുന്നത് മറ്റൊരാളെ എന്ന് ഭാര്യ | Biju Sopanam Home Tour Video

Biju sopanam home tour Video: ഉപ്പും മുളകും പ്രേക്ഷകരുടെ പ്രിയതാരമാണ് നടൻ ബിജു സോപാനം. താരത്തിന്റെ വീട്ടുവിശേഷങ്ങൾ ഇങ്ങനെ, റോക്കി എന്ന ഒരു പട്ടിക്കുട്ടി വീട്ടിലുണ്ട്. റോക്കിയോട് ബിജുച്ചേട്ടന് വലിയ കാര്യമാണ്. വലിയ സ്നേഹം തന്നെ. ഷൂട്ടിന് പോയാലും വീഡിയോ കോളിലൂടെയെങ്കിലും ബിജുച്ചേട്ടൻ റോക്കിയോട് സംസാരിക്കും, അങ്ങനെയാണ് ശീലം. ഈ വിശേഷങ്ങളെല്ലാം പങ്കുവെച്ചുകൊണ്ടുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

താരത്തിന്റെ ഭാര്യ ഒരു മലയാളം അധ്യാപികയാണ്. പ്രൈവറ്റ് സ്‌കൂളിൽ ടീച്ചറായി ജോലി ചെയ്തിരുന്ന ഭാര്യയോട് ബിജുച്ചേട്ടൻ ജോലി നിർത്തിക്കോളാൻ പറയുകയായിരുന്നു. ഉപ്പും മുളകും ഷൂട്ടിന് വേണ്ടി പോയാൽ പിന്നെ രണ്ടോ മൂന്നോ ദിവസം മാത്രമേ ബിജുച്ചേട്ടൻ വീട്ടിൽ ഉണ്ടാകൂ… അപ്പോൾ പിന്നെ ബാക്കിയുള്ള ദിവസങ്ങൾ വീട്ടിൽ ആരും ഉണ്ടാവില്ലല്ലോ, അങ്ങനെയാണ് ഭാര്യയോട് ജോലി നിർത്താൻ അദ്ദേഹം ആവശ്യപ്പെടുന്നത്. ബിജു സോപാനത്തിന്റെ

വീട് കാണിച്ചുകൊണ്ടുള്ള വീഡിയോയിൽ ഏറെ വ്യത്യസ്തമായ ഇൻറ്റീരിയർ ഡിസൈൻ കാഴ്ച്ചകൾ കാണാം. ഏറെ ശ്രദ്ധിച്ച് പണി കഴിപ്പിച്ചിരിക്കുന്ന ഒരു വീട്. ഏത് കോണിൽ നിന്ന് നോക്കിയാലും കണ്ണിനെ ആനന്ദിപ്പിക്കുന്ന കുറേ കാഴ്ച്ചകൾ… സത്യം പറഞ്ഞാൽ താരത്തിന്റെ വീട് ഒരു സോപാനം തന്നെ… ഉപ്പും മുളകും പ്രേക്ഷകരുടെ പ്രിയതാരമായ ബിജു സോപാനം ബാലു എന്ന പേരിലാണ് പ്രേക്ഷകർക്ക് പ്രിയങ്കരൻ. ഉപ്പും മുളകും പരമ്പര നിർത്തിവെച്ച കാലം പ്രേക്ഷകർ ഏറെ

മിസ്സ്‌ ചെയ്തതും ബാലുവിനെ തന്നെയാണ്. ഇപ്പോഴിതാ പരമ്പര വീണ്ടും പ്രക്ഷേപണം ആരംഭിച്ചിരിക്കുകയാണ്. ആരാധകർ ഇപ്പോൾ ഏറെ സന്തോഷത്തിലാണ്. നിഷ സാരഗ് ആണ് പരമ്പരയിൽ ബിജു സോപാനത്തിന്റെ നായികയായി അഭിനയിക്കുന്നത്. റിയൽ ലൈഫിൽ ഇവർ ഭാര്യയും ഭർത്താവും എന്ന് വിചാരിച്ചിരിക്കുന്നവർ ഏറെയാണ്.