സംയുക്താ വര്‍മ്മയെ ഞെട്ടിച്ച് ബിജുമേനോന്റെ തിരിച്ചറിയല്‍ കാര്‍ഡ്..!! ബിജു മേനോനെ ട്രോളി സോഷ്യൽ മീഡിയ | Biju Menon Identity Card goes viral

Biju Menon Identity Card goes viral : മലയാളം സിനിമാപ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട താരജോഡികളാണ് സംയുക്ത വർമ്മയും ബിജു മേനോനും. സിനിമയിൽ തിളങ്ങിനിന്ന കാലത്ത് തന്നെയാണ് സംയുക്ത വർമ്മ ബിജുമേനോനെ വിവാഹം കഴിക്കുന്നത്. ഇരുവരുടേതും ഒരു പ്രണയവിവാഹമായിരുന്നു. ബിജുമേനോനെക്കുറിച്ചും സംയുക്ത വർമ്മയെക്കുറിച്ചുള്ള വാർത്തകൾ എപ്പോഴും സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. ഇരുവരുടെയും പ്രണയവും

വിവാഹവും എല്ലാം മലയാളികൾക്കിടയിൽ ഒരുപാട് ചർച്ച ചെയ്യപ്പെട്ട വിഷയമാണ്. മലയാളം സിനിമാലോകം എന്നും മാതൃകയാക്കേണ്ട താരജോഡികളാണ് സംയുക്ത വർമ്മയും ബിജു മേനോനും. ഇപ്പോൾ ബിജു മേനോന്റെ ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കോളേജ് പഠനകാലത്തുള്ള ബിജു മേനോന്റെ ഒരു ഐ ഡി കാർഡ് ആണ് വൈറൽ ആയിട്ടുള്ളത്. മലയാളികളുടെ പ്രിയപ്പെട്ട ക്രിക്കറ്റ് താരമായ സഞ്ജു സാംസനുമായുള്ള

ഒരു ചിത്രം ബിജുമേനോൻ കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ടായിരുന്നു. സഞ്ജു പങ്കുവെച്ച ബിജുമേനോന്റെ ഒരു പഴയ ചിത്രം ആരാധകർ ഏറ്റെടുത്തു. സഞ്ജു സ്റ്റോറി ആയിട്ടാണ് ഈ ഫോട്ടോ പങ്കുവെച്ചിട്ടുള്ളത്. തന്റെ ചെറുപ്പകാലത്ത് തൃശ്ശൂർ ജില്ലയുടെ ക്രിക്കറ്റ് അസോസിയേഷന്റെ കീഴിലുള്ള ടീമിൽ കളിച്ചിരുന്ന ബിജു മേനോന്റെ റെജിസ്റ്റേർഡ് ഐഡന്റിറ്റി കാർഡ് ആണ് സൂപ്പർ സീനിയർ എന്നുള്ള തലക്കെട്ട് നൽകി സഞ്ജു പോസ്റ്റ്‌ ചെയ്തിട്ടുള്ളത്.

ഇത്രയും മികച്ച ഒരു ക്രിക്കറ്റ് പ്ലെയർ ആയ ബിജുമേനോന്റെ ചിത്രം മറ്റുള്ളവരിലേക്കും എത്തിക്കുവാനുള്ള സന്തോഷത്തോടെയാണ് സഞ്ജു ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുള്ളത്. കുറച്ചുവർഷങ്ങൾക്കു മുൻപ് പുറത്തിറങ്ങിയ ബിജു മേനോൻ ചിത്രമായ രക്ഷാധികാരി ബൈജുവില്‍ താരം ക്രിക്കറ്റ് ആരാധകനായിട്ടാണ് അഭിനയിച്ചതെങ്കിലും ബിജു മേനോന്റെ യഥാർത്ഥ ലൈഫിൽ ഇത്തരം ഒരു ക്രിക്കറ്റ് കരിയർ ഉണ്ടായിരുന്നു എന്നുള്ളത് ആരും അറിഞ്ഞിരുന്നില്ല എന്ന് ഒരുപാട് ആരാധകരാണ് ഫോട്ടോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുള്ളത്.